മുഖവും കണ്ണും വീർത്തു, തടിയും കൂടി; ട്രോളുന്നവരോട് പ്രിയ മോഹൻ

ശരീരഭാരം കൂടിയതിന് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നടി പ്രിയ മോഹൻ. ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമാണ് ശരീരഭാരം വർധിച്ചതെന്ന് പ്രിയ പറയുന്നു.

തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് ചെയ്യുന്നവർക്കായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയ കുറിപ്പ് പങ്കുവെച്ചത്.

“അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതു പോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി താൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും താൻ തളർന്നു പോയതു പോലെ തോന്നിക്കുന്നുണ്ടാകാം. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം.

സൗന്ദര്യത്തിന് കാത്തിരിക്കാം, പക്ഷേ രോഗശാന്തിക്ക് കഴിയില്ലന്നാണ് പ്രിയ കുറിച്ചത്.