
കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്.

അമ്പിളി ലോയലിനെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. ആ സമയത്തത് ഞങ്ങൾ ഒരു പരമ്പരയിൽ ഭാര്യയും ഭർത്താവും ആയി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. അന്ന് ആ ലൊക്കേഷനിൽ വെച്ച് ഒരു പ്രശ്നം ഉണ്ടായി.അമ്പിളി എന്നെ മാറ്റി നിർത്തി കുറെ സംസാരിച്ചു. അതിനു ശേഷം ഞങ്ങൾ അതികംസംസാരിച്ചിട്ടില്ല . രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ അറിയുന്നത് അമ്പിളിയും ലോയലും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ്. സ്നേഹിച്ച ആളെ തട്ടിയെടുത്തതിന്റെ ഒരു ദേക്ഷ്യം എനിക്ക് അപ്പോൾ സ്വാഭാവികമായും ലോയലിനോട് ഉണ്ടായിരുന്നു. വിവാഹശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. 2014 ൽ ഒരു ദിവസം അമ്പിളി എന്നെ വിളിച്ചിട്ട് പറഞ്ഞു അവളുടെ വിവാഹജീവിതത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നു. അത് കഴിഞ്ഞു അമ്പിളിയുടെ അമ്മയും എന്നെ വിളിച്ചിട്ട് പറഞ്ഞു അമ്പിളിക്ക് സീരിയലിൽ വേഷം വാങ്ങിച്ച് കൊടുക്കണം എന്നും. അങ്ങനെ ഞാൻ അമ്പിളിയെ വീണ്ടും സീരിയലിലേക്ക് കൊണ്ട് വന്നു.
വിവാഹത്തിന് മുൻപ് തന്നെ ഞാനും അമ്പിളിയും ഒരുമിച്ച് താമസിച്ചിട്ടുണ്ട്. സീത സീരിയലിലും ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ആ പരമ്പരയുടെ ഇടയിൽ വെച്ചായിരുന്നു ഞങ്ങൾ വിവാഹം കഴിക്കുന്നതും.











