
സീരിയലുകളിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി നടിയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആലീസ് അതിവേഗം ശ്രദ്ധ നേടി. സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ആലീസ് പിന്നിട് വലിയ പ്രശംസ പിടിച്ചുപറ്റി. നടിയും സുഹൃത്തുമായ ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് ശേഷം ആദ്യ രാത്രിയിൽ കൂട്ടുകാരിയെ കാണാൻ വന്നതിന്റെ സന്തോഷമാണ് ഇപ്പോൾ ആലീസ് പങ്കുവെച്ചിട്ടുള്ളത്. സ്റ്റാർ മാജിക്കിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്.
അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാം ഐശ്വര്യയുടെ വിവാഹത്തിനെത്തിയിരുന്നു. താലികെട്ടുമ്പോഴും പിന്നീട് വിവാഹം കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും എല്ലാം ഐശു കരയുകയായിരുന്നു. ‘വണ്ടി നിർത്താതെ പോയിക്കോളൂ ചേട്ടാ, എല്ലാവരെയും കണ്ടാൽ അവൾ കരയും’ എന്ന് പറഞ്ഞാണ് കൂട്ടുകാരികൾ ഐശ്വര്യയെ യാത്രയാക്കിയത്.
ഐഷുവിനെ ആശ്വസിപ്പിക്കാനാണ് വീട്ടിലെത്തിയതെന്ന് ആലീസ് പറയുന്നു. ‘എന്റെ നാട്ടിൽ തന്നെയാണ് ഐശുവിനെ വിവാഹം ചെയ്തുകൊണ്ടു വന്നിരിക്കുന്നത്. കല്യാണം കഴിഞ്ഞ് വന്ന് ഞങ്ങൾ ഉറങ്ങിപ്പോയായിരുന്നു. ഇപ്പോൾ നോക്കിയപ്പോഴാണ്, അവൾ കരഞ്ഞുകൊണ്ടാണ് പോയത് എന്നൊക്കെ കണ്ടത്. എങ്കിൽ പിന്നെ ഒന്ന് ചെന്നു കാണാം എന്ന് കരുതി’ – എന്ന് പറഞ്ഞാണ് ആലീസ് ക്രിസ്റ്റി രാത്രി ഭർത്താവ് സജിനൊപ്പം ഐശ്വര്യയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോയത്.
‘ഐശുവിന്റെ ആദ്യരാത്രിയിൽ ഒരു സർപ്രൈസ്’ എന്ന് കുറിച്ച് കൊണ്ടാണ് ആലീസ് ക്രിസ്റ്റി വീഡിയോ പങ്കുവച്ചത്. സർപ്രൈസ് ആയി ആലീസിനെ കണ്ടപ്പോൾ ഐശുവിനും സന്തോഷമായി. രാത്രി ഒരുപാട് നേരം അല്പ നേരം ഇരുന്ന് വിശേഷങ്ങൾ എല്ലാം പങ്കുവച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ‘കൊച്ചിനെ നന്നായി നോക്കിക്കോണെ’ എന്ന് സജിൻ അർജുനോട് പ്രത്യേകം പറയുകയും ചെയ്തു.











