സുചിത്ര എടുത്ത് ചാടി തീരുമാനം എടുക്കുന്ന ആൾ ആണ്, അഖിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ ഫോറിനു ശേഷം ഇപ്പോഴും സൗഹൃദം തുടർന്നുപോകുന്ന മൂന്ന് പേരാണ് സൂരജും സുചിത്രയും അഖിലും. സുചിത്രയും അഖിലും പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകളും ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെനന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് അഖിലും സുചിത്രയും സൂരജുമ. സുചിത്രയുടെ എടുത്ത് ചാട്ടത്തെക്കുറിച്ചും അഖിലിന്റെ മുൻകോപത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഇവർ അഭിമുഖത്തിൽ സംസാരികുനുണ്ട. സുചിത്ര ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയുമെന്നാണ് അഖിൽ പറയുന്നത്. സുചിത്ര ചില തീരുമാനങ്ങൾ പെട്ടെന്ന് എടുത്തുകളയുമെന്നും ആ സമയത്ത് പറഞ്ഞാൽ അത് തലയിൽ കയറില്ലായെന്നും അന്ന് പറഞ്ഞതാണ് ശരിയെന്ന് കുറച്ച് കഴിയുമ്പോൾ സ്വയമേ മനസ്സിലാകുമെന്നും അഖിൽ പറയുന്നു. ചില കാര്യങ്ങൾ ആലോചിച്ച് ചെയ്യണമെന്ന് പറയാറില്ലേ. അതുപോലെ താൻ ഭയങ്കരമായി ചിന്തിച്ച്, ഓവർതിങ്ക് ചെയ്ത് തീരുമാനം എടുക്കുന്ന ആളാണ്.

അതുകൊണ്ട് തന്നെ ഇവരും ചിന്തിച്ച് കറക്ട് ആയ കാര്യം ചെയ്യണമെന്ന് താൻ വിചാരിക്കാറുണ്ട് എന്നും എന്നാൽ സുചിത്ര ചാടിക്കയറി തീരുമാനം എടുക്കാറുണ്ട് എന്നും അഖിൽ പറയുന്നു. അതേ സമയം അഖിലിന്റെ മുൻകോപം ചിലപ്പോൾ പണിയായിട്ടുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴും എന്നാണ് സുചിത്രയും സൂരജും പറഞ്ഞത്. അഖിൽ അപ്പുറത്തുകൂടി പോകുന്ന ഏണിയെ വിളിച്ച് വരുത്തി അടി ഉണ്ടാക്കുമെന്നാണ് സുചിത്ര പറയുന്നത്. സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു സമൂഹത്തിന്റെ കൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്നാണ് മൂന്ന് പേരും പറഞ്ഞത്. ആൺ – പെൺ സൗഹൃദത്തെ സൗഹൃദമായി കാണാൻ ബുദ്ധിമുട്ടാണ് കുറേ പേർക്കെന്നും എന്നാൽ കുറേപേർ മാറുന്നുണ്ട്. എന്നാൽ കുറെ പേർ അതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട് എന്നും ഒന്നുകിൽ അവർ മാറണം, അല്ലെങ്കിൽ നമ്മൾ കണ്ടില്ലാന്ന് വെയ്ക്കണമെന്നും സുചിത്ര പറയുന്നു. ഒരു ആണും പെണ്ണും നിന്ന് സംസാരിക്കുമ്പോൾ അവർ കൂട്ടുകാരാണ് എന്ന് പറയാനല്ല മറ്റുള്ളവർക്ക് ഇഷ്ടം. അവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന് പറയാനാണ് എന്നും അഖിൽ പറയുന്നു.

സീരിയൽ ഇനി ചെയ്യില്ലെന്ന് സുചിത്ര പറഞ്ഞ പ്രസ്താവന തെറ്റായിപ്പോയോ എന്ന ചോദ്യത്തിന് ഇനി ചെയ്യില്ലെന്ന് താൻ പറഞ്ഞിട്ടില്ലയെന്നും ഇപ്പോൾ നിലവിൽ ചെയ്യുന്നില്ലെന്നാണ് പറഞ്ഞതെന്നും ഇനി ചെയ്യത്തേയില്ല എന്ന് പറഞ്ഞിട്ടില്ല. തത്ക്കാലം ചെയ്യുന്നില്ല, കുറച്ച് മൂവിസൊക്കെ വരുന്നത് കൊണ്ട് കുറച്ച് കാലം സിനിമയായിരിക്കുമെന്നാണ് എന്നാണ് സുചിത്ര പറഞ്ഞത്. മലൈക്കോട്ടെ വാലിബനിലേക്ക് ലാലേട്ടൻ പറഞ്ഞിട്ടല്ല എത്തിയത് എന്നും ലിജോ ജോസ് പല്ലിശേരി ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണെന്നും ലിജോ സാർ എല്ലാ സീസണും കാണാറുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം സീസന് ഫോറിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കോംബോ ആയിരുന്നു സുചിത്രയും അഖിലും സൂരജ്ഉം തമ്മിലുള്ള സുഖിൽ എന്നറിയപ്പെട്ട കോംബോ. ബിഗ്ഗ്‌ബോസിന്റെ സമയത്ത് തന്നെ അഖിലും സുചിത്രയും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. മൂന്ന് പേരും ബി​ഗ് ബോസിനുശേഷം സിനിമ, സീരിയൽ അഭിനയവും ഷോകളുമെല്ലാമായി തിരക്കിലാണ്. ബി​ഗ് ബോസിനുശേഷം സുചിത്രയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാ​ഗ്യം മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ പ്രധാന കഥാപാത്രമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിൽ രാജകുമാരിയുടെ വേഷമായിരുന്നു സുചിത്രയ്ക്ക്. സുചിത്രയെപ്പോലെ തന്നെ അഖിലിനും സൂരജിനും നിരവധി സിനിമാ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്.