
വിപ്രോയിൽ നിന്നും ജോലി രാജിവച്ച് അച്ഛൻ സത്യൻ അന്തിക്കാടിനൊപ്പം സംവിധാന സഹായിയായി തുടങ്ങിയ അഖിൽ സത്യന്റെ കരിയർ ഇന്ന് നൂറ് കോടി നേട്ടം കൈവരിച്ച ചിത്രം വരെ എത്തി നിൽക്കുകയാണ്.
നിവിൻ പോളി നായകനായി എത്തി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി സംവിധായകനായി മാറുകയാണ് അഖിൽ സത്യൻ.
ഇപ്പോഴിതാ തനിക്കുണ്ടായ ക്ളിക്കൽ ഡിപ്രഷനെ കുറിച്ച്അഖിൽ സത്യൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പ്രോപ്പർ ആയിട്ട് ആദ്യ സിനിമ കഴിഞ്ഞതോടെ ഞാൻ ക്ലിനിക്കലി ഡോക്ടർ ചികിത്സിക്കേണ്ട തരത്തിലുള്ള വിഷാദരോഗത്തിലൂടെ പോയിട്ടുണ്ട്. മരുന്ന് കഴിച്ചിട്ടുണ്ട്.
ഡിപ്രഷൻ കഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ഒരു ധൈര്യമുണ്ട്. വേറൊരു കണ്ണ് തുറന്ന പോലെയാണ് അതിന് ശേഷം എനിക്ക് തോന്നിയത്. ഇന്ത്യൻ പ്രണയകഥ കഴിഞ്ഞപ്പോൾ ഒരു നല്ല അസിസ്റ്റന്റ് ആവാൻ പറ്റും എന്നുള്ള ഉറപ്പുണ്ടായി. പിന്നെ അച്ഛന്റെ ഷാഡോ എന്ന പേടി ഉണ്ടായിട്ടില്ല. ഞാൻ പ്രകാശൻ കഴിഞ്ഞപ്പോൾ എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹം വന്നു എന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു. മാതൃഭൂമി ക ഫെസ്റ്റിവലിലായിരുന്നു അഖിൽ സത്യന്റെ പ്രതികരണം.











