
റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണിഗാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായികയാണ് അമൃതസുരേഷ്. ബിഗ് ബോസ് ഷോയിലും അമൃതയും അനിയത്തി അഭിരാമിയുമെത്തിയിരുന്നു.

ഇപ്പോഴിതാ, അമൃതയുടെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. അമൃതയുടെ അനിയത്തി അഭിരാമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പാണ് അത്.
എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍… ജന്മദിനങ്ങള്‍ ലഭിക്കുമ്പോള്‍ പ്രായം കൂടുന്നതായി നിനക്ക് തോന്നിയേക്കാം. പക്ഷേ നീ എപ്പോഴും എന്റെ കുഞ്ഞാണ്… ജന്മദിനാശംസകള്‍ പൊന്നാ…’ എന്നാണ് അഭിരാമിക്കായി അമൃത കുറിച്ചത്.
അമൃതയും അനിയത്തിയും ചേര്‍ന്ന് തുടക്കം കുറിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡും ഹിറ്റാണ്.
അമൃതയുടെ യാത്രാവേളകളിലും മ്യൂസിക്ക് ഷോകളിലും സഹായിയായും കൂട്ടുകാരിയായും സഹാപട്ടുകാരിയായുമെല്ലാം അഭിരാമിയും ഉണ്ടാകാറുണ്ട്. നടന്‍ ബാലയെ ആയിരുന്നു അമൃത വിവാഹം ചെയ്തത്. എന്നാല്‍ 2019 ല്‍ അവര്‍ വേര്‍പിരിയുകയായിരുന്നു.











