
ഇപ്പോൾ യുവ നടിമാരിൽ പ്രധാനിയാണ് അനശ്വര രാജൻ, താരം ഇപ്പോൾ പറയുന്നത്, സാധാരാണ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും തനിക്ക് നല്‍കിയിട്ടില്ലെന്നാണ്. അതായത് മറ്റൊരു വീട്ടില്‍ പോകണമെന്നോ, വീട്ടുജോലി ചെയ്യണമെന്നോ അവര്‍ ഇതുവരെയും പറഞ്ഞിട്ടില്ല. എന്നാൽ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നത്, തന്റെ പിരീഡ്‌സ് ഡേറ്റ് താൻ മറന്നാലും അത് അച്ഛന് അറിയാം അനശ്വര പറയുന്നു. ഞങ്ങൾ സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം അനശ്വര പറഞ്ഞു.

എന്റെ പീരിഡ്‌സ് ഡേറ്റ് പോലും അച്ഛന് അറിയാം. ഞാന്‍ പോലും ചിലപ്പോള്‍ അത് മറക്കാറുണ്ട്. ആ സമയത്ത് വേദനയൊക്കെ വരുമ്പോള്‍ അടുത്ത കടയിലേക്ക് ഓടിപോയി പഴങ്ങള്‍ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അമ്മയും, അച്ഛനും പറഞ്ഞ് തന്നിട്ടുള്ളത്. അങ്ങനെയാണ് അവർ ഞങ്ങളെ വളര്‍ത്തിയത്. അടുക്കളയില്‍ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്. ക്ലീന്‍ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും. ഞങ്ങള്‍ അത് കണ്ടാണ് വളര്‍ന്നത്. നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛന്‍ പറയാറുണ്ട്. എന്നാണ് അനശ്വര പറയുന്നത്.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം രേഖാചിത്രം ആണ് തിയേറ്ററില്‍ ഇപ്പോൾ പ്രദര്‍ശനം തുടരുന്നത്. ആസിഫ് അലി നായകനായ ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തതിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 40 കോടിക്ക് മുകളില്‍ ബോക്സ്ഓഫീസിൽ കളക്ഷന്‍ നേടിക്കഴിഞ്ഞു.












