അച്ഛൻ കൂടുതൽ ഇമോഷണൽ ആയ ചിത്രമായിരുന്നു അത്, അദ്ദേഹം ഒരുപാട് കരഞ്ഞു; അനശ്വര രാജൻ 

പ്രേഷകരുടെ ഇഷ്ടനടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം തന്റെ ഒരുപാട് സിനിമകളിലെ ഒരു ഇഷ്ടപെട്ട ചിത്രം നേര് ആയിരുന്നു എന്നും, തന്റെ അച്ഛൻ ആ സിനിമ കണ്ടപ്പോൾ കരഞ്ഞു എന്നും പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. സാധാരണ എല്ലാം സെറ്റിലും ഞാൻ വളരെ ആക്ടിവാണ്, എന്നാൽ നേരിന്റെ സെറ്റിൽ ഞാൻ അങ്ങനെ ആരോടും സംസാരിച്ചിരുന്നില്ല. കാരണം എവിടെ എങ്കിലും പാളിപ്പോകുമോ എന്നുള്ള ടെൻഷൻ ആയിരുന്നു.

എന്റെ ഫസ്റ്റ് സീനിൽ തന്നെ എന്റെ ചലനങ്ങളെ ജീത്തുസാർ  തിരുത്തി തന്നിരുന്നു. കാരണം താൻ കാഴ്ച്ചയില്ലാത്ത ആൾ ആണല്ലോ, എന്നാൽ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു ജീതുസാർ എന്നോട് പറഞ്ഞു ഇങ്ങനെ മതിയെന്നു, എനിക്ക് കൂടുതൽ ഇഷ്ട്ടമുള്ള ചിത്രം കൂടിയാണ് നേര്, എന്റെ അച്ഛൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ്, എന്റെ സൂപ്പർ ശരണ്യയും, തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രങ്ങൾ അച്ഛൻ കണ്ടപ്പോൾ ഒന്നുമാത്രം പറഞ്ഞു കൊള്ളാം എന്ന്

എന്നാൽ നേര് സിനിമ കണ്ടപ്പോൾ അച്ഛൻ കരഞ്ഞുപോയി, അന്നച്ചൻ പറഞ്ഞു നിന്റെ സീൻ വരല്ലേ എന്ന്. കാരണം അച്ഛൻ ഒരുപാട് ഇമോഷണൽ ആയ ചിത്രം ആയിരുന്നു അത്, അതിലെ എന്റെ സീനുകൾ എല്ലാം അച്ഛൻ കണ്ടു കരയുകയായിരുന്നു അനശ്വര പറയുന്നു