കുറെ ചതിക്കുഴികൾ ഉള്ള മേഖലയാണ് സിനിമ! നടൻ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം; അഞ്ജന മോഹൻ 

നാൻസി വെബ് സീരീസിലൂടെ ആണ് മോഡലിംഗ് താരമായ  അഞ്ജന മോഹനെ  മലയാളികൾക്ക് സുപരിചിതയായത്. ഇപ്പോഴിതാ സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് അടക്കമുള്ള കാര്യങ്ങളോട് തനിക്കുള്ള സമീപനത്ത് കുറിച്ച്   മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ  അഭിമുഖത്തിൽ അഞ്ജന  പറയുന്നു.കുറേ ചതിക്കുഴികളുള്ള മേഖലയാണ് സിനിമ മേഖല , അത് ഓവർ കം ചെയ്യുക എന്നതാണ് വിജയ൦  നല്ല പ്രോജക്ട് ഏതാണെന്ന് തിരിച്ചറിയാനുള്ള ബോധം നമുക്ക് വേണം അഞ്ജന പറയുന്നു

സുഹൃത്തുക്കൾ വഴി തനിക്ക് സിനിമയിൽ അവസരങ്ങൾ കിട്ടാറുണ്ട്. തന്റെ സുഹൃത്തുക്കളിൽ ചിലർ സംവിധായകരുമാണ്. മലയാളത്തിൽ നടൻ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ട്. തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. പുള്ളിയോട് തനിക്ക് പണ്ട് മുതൽ ക്രഷുമുണ്ട്. പക്ഷെ പുള്ളിയെ അടുത്ത് അറിഞ്ഞപ്പോൾ ക്രഷ് മാറി അദ്ദേഹത്തോട് ആരാധനയായി മാറി എന്നും അഞ്ജന പറയുന്നു

നല്ല കഥാപാത്രങ്ങൾക്കും സിനിമയ്ക്കുമായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താൻ എന്നും താരം കൂട്ടിച്ചേർത്തു. ഏത് കഥാപാത്രം കിട്ടിയാലും അത് ചെയ്യാൻ താൻ തയ്യാറാണ്. അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രം വരെ ചെയ്യാൻ താൻ തയ്യാറാണ്. ഒരു ഫെസ്റ്റിവൽ മൂവിയിൽ അമ്മൂമ്മയായി താൻ അഭിനയിച്ചിട്ടുണ്ട്. കാരണം അതിൽ തന്റെ കഥാപാത്രം നേരത്തെ വിവാഹിതയാകും. അതുകൊണ്ടാണ് താൻ ആ ഒരു അമ്മൂമ്മ കഥാപാത്രം ചെയ്തത്