നടി അഞ്ചു കുര്യൻ വിവാഹിതയാവുന്നു ; എൻഗേജ്മെന്റ് കളറാക്കി ജിപിയും ടീമും

നടി അഞ്ജു കുര്യന്‍ വിവാഹതിയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടു കൊണ്ട് അഞ്ജു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

”എന്റെ എന്നന്നേക്കുമിനെ നിന്നില്‍ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദൈവം അനുഗ്രഹത്തിന് നന്ദി പറയുന്നു. പൊട്ടിച്ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നു” എന്നാണ് കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു കുര്യന്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം റിസിപ്ഷൻ പാർട്ടി അടിപൊളിയാക്കി ജിപിയും ടീമും . ഡാൻസും പാട്ടുമായി ജിപി ക്കൊപ്പം ഗോപികയും നടി മിയയും കൂടാതെ ഡി ഫോർ ഡാൻസ് ഷോയിലെ കുക്കുവും ദിൽഷയും ഉണ്ടായിരുന്നു .

അതേസമയം മോഡലിംഗ് രംഗത്തുനിന്നുമാണ് അഞ്ചു സിനിമയിലേക്ക് എത്തുന്നത് . മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് അഞ്ജു കുര്യന്‍. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ‘മേപ്പടിയാനി’ലെ അഞ്ജുവിന്റെ നായിക വേഷവും ‘ഞാൻ പ്രകാശനി’ലെ കഥാപാത്രവും ഏറെ കയ്യടി നേടിയിരുന്നു.

മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ‘ഓസ്ലര്‍’ ആണ്, ഇതിൽ ജയറാമിന്റെ ഭാര്യയായിട്ടായിരുന്നു അഞ്ചു എത്തിയത്. ‘വോള്‍ഫ്’ എന്ന തമിഴ് സിനിമയാണ് നിലവില്‍ അഞ്ജുവിന്റെ  റിലീസിനൊരുങ്ങുന്നു ചിത്രം . സോഷ്യല്‍ മീഡിയയിലും വളരെ സജീവാണ് അഞ്ജു കുര്യന്‍.