മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന് ആന്റണി വര്‍ഗീസ്. വളരെ പെട്ടെന്ന് തന്നെ ആരാധകമനസ്സില്‍ ഇടംപിടിയ്ക്കാന്‍ ആന്റണിയ്ക്കായി. ഇന്നിതാ പ്രണയദിനത്തില്‍ തന്റെ പ്രിയ തമയ്ക്ക് ഹൃദ്യമായ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. അനീഷയാണ് ആന്റണിയുടെ ഹൃദയം കവര്‍ന്ന നല്ലപാതി. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ആന്റണിയും അനീഷയും ഒന്നിച്ചത്.

പ്രണയകാലത്ത് എന്ന പോലെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളെയും ഒന്നിച്ചു തരണം ചെയ്തത് മുന്നേറുകയാണ് ഇരുവരും. സ്കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും. നഴ്സായി ജോലിചെയ്യുകയാണ് അനിഷ. തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് പിടിച്ച് കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടിയായി ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായിരിക്കുകയാണ് അനീഷ. 2021ലായിരുന്നു ആന്റണി വിവാഹിതനായത്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ യുവതാരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ‘ആര്.ഡി.എക്സ്’ വന്‍ വിജയമായിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ആന്റണി വര്‍ഗീസ് ആണ് നായകന്.
Home Film News











