
ഏത് കാര്യത്തിനും ഏത് സമയത്തും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപ് നടി അനുശ്രീ പറയുന്നു.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ , കൂടാതെ ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നും പഠിക്കാനുള്ളത് എന്നും നടി കൂട്ടിച്ചേർത്തു. ഇത് ഞങ്ങളുടെ പ്രൊഫഷൻ മാത്രമല്ല ചിലപ്പോൾ ബാക്കിയൊക്കെ ലാൽ ജോസ് സാർ ആണെങ്കിലും ലാലേട്ടൻ ആണെങ്കിലും മമ്മുക്ക ആണെങ്കിലും അതൊരു പ്രൊഫഷണൽ സൈഡ് ആയിരിക്കും കൂടുതൽ. പക്ഷേ ദിലീപേട്ടൻ കുടുംബം പോലെയാണ്. എന്തുണ്ടെങ്കിലും അതിനി വിഷമമാണെങ്കിലും സങ്കടം ആണെങ്കിലും എന്തും പറയാനായിട്ട് എനിക്ക് സ്പേസ് തന്നിരിക്കുന്ന ഒരാളാണ് അനുശ്രീ പറഞ്ഞു.

ചന്ദ്രേട്ടനാണ് ഞങ്ങൾ ചെയ്ത മൂവി. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആ ഒരു സ്നേഹമാണ് എനിക്ക് അദ്ദേഹത്തിനോട് കൂടുതൽ കൂട്ടുകൂടിയത്. പക്ഷേ അത് ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും അല്ലാതെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ.
പ്രൊഫഷണൽ സ്പേസ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പേസിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്.അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പേസിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ആയിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിനകത്ത് സത്യമുണ്ടായിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത് അനുശ്രീ പറഞ്ഞു .












