സഹോദരന്റെ വിവാഹം ആഘോഷമാക്കി അർജുനും ഭാര്യയും

അർജുന്റെ ഭാര്യ നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹ ദിവസത്തെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരമാണ് അർജുൻ അശോകൻ. നടൻ ഹരിശ്രീ അശോകന്റെ മകൻ എന്നതിനപ്പുറം മലയാള സിനിമയിൽ ഒരു നായകനടനായി തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

 

 

അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് അർജുന്റെയും കുടുംബത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. അർജുന്റെ ഭാര്യ നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹ ദിവസത്തെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പട്ടു സാരി അണിഞ്ഞാണ് നിഖിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ഷർട്ടുമണിഞ്ഞാണ് അർജുൻ അശോകൻ എത്തിയത്. മകൾ അൻവിയെയും ചിത്രങ്ങളിൽ കാണാം. നീണ്ട എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു അർജുനും നിഖിതയും വിവാഹിതരായത്. ഇരുവരുടെയും വിവാഹവും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു.

സൗബിൻ ഷാഹിറിന്റെ പറവയിലൂടെയായിരുന്നു അർജുൻ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. ത്രിശങ്കുവാണ് അർജുന്റെതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.