ടര്‍ബോ ജോസിന് വേണ്ടി പാടി അര്‍ജുന്‍ അശോകന്‍!!

ഈ വര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മമ്മൂട്ടി-അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഭ്രമയുഗം. രാഹുല്‍ സദാശിവനാണ് ഈ കാലത്ത് വെല്ലുവിളിയായി
ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രം ഒരുക്കിയത്. ആശങ്കള്‍ക്കൊന്നും ഇടനല്‍കാതെ തന്നെ ആരാധകലോകം ചിത്രത്തിനെ ഏറ്റെടുത്തിരുന്നു.

ഭ്രമയുഗത്തിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുകയാണ് വൈശാഖ് ചിത്രം ടര്‍ബോയിലൂടെ. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കും ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം എത്തിയ ട്രെയിലര്‍ ആരാധകലോകം ഏറ്റെടുത്തിരുന്നു.
Arjun Asokan
ചിത്രത്തിലെ ആകര്‍ഷമായ കാര്യം മറ്റൊന്നാണ്, ചിത്രത്തിലൂടെ അര്‍ജുന്‍ അശോകന്‍ ഗായകനാവുകയാണ്. ട്രെയിലറിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത് ഗാനവുമാണ്. ആ ഗാനമാണ് അര്‍ജുന്‍ ആലപിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയ്ക്കും സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്നത്.

ക്രിസ്റ്റോ സേവ്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ ഗായകനായ വിവരം പങ്കുവച്ചത്. ട്രെയിലറില്‍ കേള്‍ക്കുന്ന അതേ ഗാനം അര്‍ജുന്‍ അശോകന്‍ സ്റ്റുഡിയോയില്‍ പാടുന്ന വീഡിയോയാണ് ക്രിസ്റ്റോ പങ്കുവെച്ചത്. സിംഗര്‍ അര്‍ജുന്‍ അശോകന്‍ എന്നെഴുതിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.