ചക്കപ്പഴത്തിലേക്ക് ഇനി തിരിച്ച് വരുമോ, മറുപടി നൽകി അശ്വതി!

aswathy sreekanth about chakkappazham
aswathy sreekanth about chakkappazham

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. തന്റെ പ്രണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്.

കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ അശ്വതിയോട് ആരാധകർ ചോദിച്ച ചോദ്യങ്ങളും അതിനു അശ്വതി നൽകിയ മറുപടിയുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. ലോക്ക് ഡൗൺ വന്നപ്പോൾ എന്ത് തോന്നുന്നു എന്നാണു ഒരാൾ അശ്വതിയോട് ചോദിച്ചത്. എല്ലാവരും ലോക്ക്ഡൗണില് സത്യം പറഞ്ഞാൽ വിഷമിച്ചും ബുദ്ധിമുട്ടിയും ഇരിക്കുകയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിച്ച സന്തോഷം ആണ്. കാരണം ജോലിയിൽ നിന്ന് ഒരു ബ്രേക്ക് കിട്ടുമെന്ന് ഞാൻ കരുതിയത് അല്ല. എന്നാൽ അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ഒരു ബ്രേക്ക് ആണ് ലോക്ക്ഡൗൺ.  ചക്കപ്പഴത്തിലേക്ക് ഇനി തിരിച്ച് വരുമോ എന്നാണ് മറ്റൊരു ചോദ്യം വന്നത്.

അങ്ങനെ വരുമെന്ന് വിശ്വസിക്കുകയാണ് താനെന്നാണ് അശ്വതി പറഞ്ഞത്. ഇപ്പോൾ ഏഴാം മാസത്തേക്ക് കടക്കുന്നതെ ഉള്ളു. ചക്കപ്പഴത്തിന്റെ ലൊക്കേഷൻ വീട്ടിൽ നിന്നും വളരെ അടുത്താണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇപ്പോൾ ഇല്ല. സാഹചര്യം അനുകൂലം ആകുവാണെങ്കിൽ കഴിയുന്ന അത്ര ദിവസം ജോലി ചെയ്യണം എന്നാണു തീരുമാനം എന്നും അശ്വതി പറഞ്ഞു.