ബി4ബ്ലേസിന് ഖൽബിനുള്ള അവാർഡ് ലഭിച്ചു

സാജിദ് യഹിയ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ മലയാളം റൊമാൻ്റിക് ട്രാജഡി ചിത്രമാണ് ഖൽബ്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അവാർഡ്  ലഭ്യമായിരിക്കുകയാണ്  b4blaze ചാനലിന്, ഈ അടുത്തിടക്കയിരുന്നു സിനിയുടെ പ്രമോഷൻ നടന്നിരുന്നത്,  ഗോളം അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ്  ആയിരുന്നു ഈ റൊമാന്റിക് ചിത്രത്തിലെ നായകൻ.  നേഹ നസ്നീൻ ആണ്  ഈ ചിത്രത്തിലെ നായിക.

ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ  നിർമാതാവും നടനുമായ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ഖൽബ്, ചിത്രത്തിൽ  സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍മാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.