
മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ കിംങ് ആയിരുന്നു നടൻ ബാബു ആന്റണി.ഏഴ് ഭാഷകളില്‍ അഭിനയിച്ച ബാബു ആന്റണി 170ന് മേൽ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ബസൂക്കയാണ്.ഇപ്പോഴിതാ പല സിനിമകളിലും താനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് ബാബു ആന്റണി. പല സിനിമകളിലും ഞാനും ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ജനങ്ങളും, അവരും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകാം. ഇതിനോടകം ഞാൻ ഒരുപാട് നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ക്ക് നമ്മളെ കാണാനുള്ള ആഗ്രഹം അതാണ് എന്നെ നിലനിർത്തുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്, അതുപോലെ, ‘എമ്പുരാനില്‍’ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കില്‍ എന്ന തരത്തില്‍ വന്ന ട്രോളുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.എമ്പുരാനില്‍ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോള്‍, പൃഥ്വിരാജൊക്കെ നമ്മുടെ മടിയില്‍ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്, അതുപോലെ
ഫഹദ്, ദുല്‍ഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമ ആയിരുന്നല്ലോ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നും ബാബു ആന്റണി പറഞ്ഞു.












