
നടൻ ബെെജു സന്തോഷ് പങ്കുവെച്ച റീൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യമാണ് ബെെജു പങ്കുവെച്ചത്.
റീലിലെ താരത്തിൻ്റ സംഭാഷണമാണ് വീഡിയോ ഹിറ്റാക്കിയിരിക്കുന്നത്. ‘കഴിഞ്ഞ ഞായറാഴ്ച്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്‍റ ഓരോരോ യോഗം. എന്തു ചെയ്യാന്‍ പറ്റും’, ബെെജു പറഞ്ഞു. നിരവധിയാളുകളാണ് റീലിന് കമെൻ്റുമായി എത്തുന്നത്.
‘ഇടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണിത്. കഴിഞ്ഞ ആഴ്ച സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച സംഭവത്തിൽ ബന്ധപ്പെട്ട് ബൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടൻ്റെ റീൽ വൈറലാകുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തുവെച്ചു നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കുകൾ ഇല്ലാത്തതിനാലും പരാതിയില്ലാത്തതിനാലും പോലീസ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തശേഷം വിട്ടയക്കുകയായിരുന്നു . എന്നാൽ സംഭവസ്ഥലത്തു ന്യൂസ് റിപ്പോർട്ട് ചെയ്യനെത്തിയ മാധ്യമ പ്രവർത്തകരോട് തട്ടി കയറിയും വിവാദ പരാമർശം നടത്തിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം . പിന്നീട് സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ രംഗത്തെത്തുകയും ചെയ്തിരുന്നു .
View this post on Instagram
എന്നിരുന്നാലും മലയാളികൾക്ക് കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്ന നടന്റെ സംസാരരീതി വളരെ ഇഷ്ടമാണ് . ഈയിടക്ക് വിടപറഞ്ഞ നടൻ ടി പി മാധവന്റെ വിയോഗത്തിൽ ബൈജുവിന്റെ വാക്കുകൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . പല മുൻനിര നടന്മാരും അനോശോചനകുറിപ്പുമായി എത്തിയപ്പോൾ വെറും നാടകമായി തോന്നിയെന്ന പ്രേക്ഷക വിമര്ശനങ്ങൾക്കിടയിലാണ് ബൈജു കൈയ്യടി നേടിയത് . ‘പ്രായമായാൽ മരിക്കും’ അതിനു ഏത് അനുശോചനമറിയിക്കാനാണെന്നാണ് ബൈജു ന്യൂസ് റിപ്പോർട്ടറോട് അന്ന് മറുപടി കൊടുത്തത് . ‘കർമ എന്നുണ്ട് അത് അനുഭവിച്ചേ എല്ലാവരും പോകു , അദ്ദേഹത്തിന് 88 വയസായി, ഞാനൊക്കെ അത്രപോലും കാണില്ല . പിന്നെ ഇത്രയും അനുഭവിച്ചത് അദ്ദേഹത്തിന്റെ വിധി അല്ലാതെന്ത് പറയാൻ എന്നാണ് ബൈജു അന്ന് പറഞ്ഞത്’ .











