പൃഥ്വിരാജിന് പോലൊരു മറ്റൊരു മിടുക്കനാണ് ബേസിൽ! അവന് പണിയുമറിയാം, സിനിമയുടെ കളിയുമറിയാം;ബൈജു

ബേസില്‍ ജോസഫ് പൃഥ്വിരാജ് സുകുമാരനെ പോലെ വേറെയൊരു മിടുക്കനാണെന്നാണ് ബൈജു പറയുന്നത്.

മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ നടനാണ് ബൈജു സന്തോഷ്, സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്, ഇപ്പോൾ നടൻ ബേസിൽ ജോസഫിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രദ്ധ ആകുന്നത്, ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ബൈജുവിന്റെ ഈ വെളിപ്പെടുത്തൽ. ബേസില്‍ ജോസഫ് പൃഥ്വിരാജ് സുകുമാരനെ പോലെ വേറെയൊരു മിടുക്കനാണെന്നാണ് ബൈജു പറയുന്നത്.പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിച്ച ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ കൂടെ ബൈജു സന്തോഷും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ബേസില്‍ മിടുക്കനാണ്. പൃഥ്വിരാജിനെ പോലെ വേറെയൊരു മിടുക്കനാണ് അവന്‍. കാരണം അവന് പണിയറിയാം കളിയും അറിയാം. രണ്ടും അറിയുന്ന ആളാണ്. ഞാന്‍ ഉദ്ദേശിച്ചത് സിനിമയുടെ കളി അറിയാം എന്നതാണ്, ബൈജു പറയുന്നു.അത് എല്ലാവര്‍ക്കും വേണം. സിനിമ എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും ബസിലിന് കൃത്യമായി അറിയാം. മാത്രമല്ല, അവന്‍ നല്ല ഒരു ഡയറക്ടറാണ്. ഇപ്പോള്‍ നല്ലയൊരു അഭിനേതാവാണെന്ന് ബേസിൽ തെളിയിക്കുന്നുണ്ട്.

പൃഥ്വിയുടെ കൂട്ട് ബസിലിനും  അവന്റേതായ ഒരു സ്റ്റൈലുണ്ട്. അല്ലാതെ വേറെ ആരെയും അവൻ ഇമിറ്റേറ്റ് ചെയ്യില്ല. എല്ലാവര്‍ക്കും അവരുടേതായ സ്റ്റൈല്‍ ഉണ്ടെന്ന് പറയുന്നത് പോലെ ബേസിലിനും, ബേസിലിന്റേതായ സ്റ്റൈലുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ അവന് വലിയ സ്വീകാര്യതയുണ്ട്, ജനങ്ങളുടെ ഇടയില്‍ ഒരു സ്വീകാര്യനാണ് ബേസിൽ, ബൈജു സന്തോഷ് പറഞ്ഞു .