എൺപതുകളിൽ ഇറങ്ങിയ ആ സിനിമയെ വെല്ലാൻ ലോകസിനിമകൾ ഉണ്ട് എന്നാൽ ഇന്ത്യൻ സിനിമയിൽ കാണില്ല; ബേസിൽ ജോസഫ് 

മലയാള സിനിമയിൽ നടനായും, സംവിധായകനായും തിളങ്ങിയ താരമാണ് ബേസിൽ ജോസഫ്. ഇപ്പോൾ ബേസിൽ എണ്പതുകളിൽ  ഹിറ്റ് ആയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, എൺപതുകളിൽ ഇറങ്ങിയ ഈ ഹിറ്റ് സിനിമയെ വെല്ലാൻ മറ്റൊരു ത്രീ ഡി ചിത്രം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല ബേസിൽ പറയുന്നു.

താൻ മിന്നൽ മുരളി എന്ന ചിത്രം എടുക്കാനുള്ള പ്രചോദനം തന്നെ ഈ ത്രീ ഡി ചിത്രം തന്നെയാണ്, എൺപതുകളിൽ എടുത്ത ഈ ത്രീ ഡി ചിത്രത്തെ വെല്ലാൻ ലോക സിനിമയ്ക്ക് കഴിയുമായിരിക്കും എന്നാൽ ഒരു ഇന്ത്യൻ സിനിമക്ക് കഴിയില്ല. അന്നത്തെ കാലത്ത് അങ്ങനെ ഒരു സിനിമ അവരുടെ ലിമിറ്റഡ് റിസോർസ് വെച്ച് എക്സിക്യൂറ്റീവ് ചെയ്യുന്നത് വളരെ വലിയ കാര്യമാണ്.

വളരെ പരീക്ഷണമായ ഒരു  ത്രീ ഡി ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ, അത് നമ്മളെയെല്ലാം ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പിന്നീട് ഇങ്ങനൊരു സിനിമ കൺവിൻസിംഗ് ആയി വന്നട്ടില്ല, നമ്മൾ കണ്ടട്ടില്ല, ലോക സിനിമകൾ കാണും എന്നാൽ ഇന്ത്യൻ സിനിമ കാണില്ല ബേസിൽ പറയുന്നു