
നടി ഭാനുപ്രിയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശാന്തിപ്രിയ. സിനിമയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് അവരെ മാനസികമായി തളർത്തിയെന്ന് ശാന്തിപ്രിയ വെളിപ്പെടുത്തുന്നു. ഭർത്താവ് മരിച്ച ശേഷം ചേച്ചി കുറച്ച് നാൾ ഡിപ്രഷനിലായിരുന്നു. എവിടേക്കും പോകില്ലായിരുന്നു എന്നും ശാന്തി പറയുന്നു.
അതുപോലെ തന്നെ തെന്നിന്ത്യൻ സിനിമക്കാർക്കിടയിൽ 80സ് റീയൂണിയൻ സംഘടിപ്പിക്കുമ്പോൾ ഭാനുപ്രിയയെ ഇതുവരെയും ആരും ക്ഷണിച്ചിട്ടില്ലന്നും ശാന്തിപ്രിയ വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ച് മിണ്ടരുതെന്ന് ചേച്ചി തന്നോടു പറയും, പക്ഷേ താൻ തുറന്നു പറയും. കാരണം ചേച്ചിയുടെ നമ്പർ അറിയാത്തതോ കോണ്ടാക്ട് ഇല്ലാത്തതോ ആണെങ്കിൽ തന്നെയോ ചേട്ടനെയോ വിളിക്കാമല്ലോയെന്നും ശാന്തി ചോദിക്കുന്നു. അതുപോലെ തന്നെ ഭാനുപ്രിയ ഇനി സിനിമകൾ ഒന്നും ചെയ്യില്ലെന്നും ശാന്തി വ്യക്തമാക്കുന്നു.
ഇനി ചേച്ചി സിനിമ ചെയ്യില്ല. പക്ഷേ താൻ അഭിനയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ‘ബാഡ് ഗേൾ’ സിനിമയിൽ തനിക്കു വേണ്ടി ഡബ്ബ് ചെയ്തത് ചേച്ചിയായിരുന്നു എന്നും ശാന്ത പറയുന്നുണ്ട്. ഭാനുപ്രിയയുടെ ഓര്മ നശിച്ചെന്നും നടിയ്ക്ക് മാനസിക രോഗം ഉണ്ടെന്നടക്കം ഇടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു ഇതിനെപ്പറ്റിയും ശാന്തി വെളിപ്പെടുത്തുന്നു.
ചേച്ചിയുടെ മനോനിലയിൽ യാതൊരു തകരാറുമില്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും
ശാന്തിപ്രിയ കൂട്ടിച്ചേർക്കുന്നു.











