
മഹാദേവ് വാതുവെപ്പ് കേസില്‍ ബോളിവുഡ് നടന് സഹില്‍ ഖാനെ പിടികൂടി. മുന്‍കൂര്‍ ജാമ്യം തേടി സഹില്‍ ഖാന് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടനെ അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം ചത്തീസ്ഗഢില്‍ വെച്ചാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സഹിലിനെ 40 മണിക്കൂര്‍ നീണ്ട തിരച്ചിലിനെടുവിലാണ് പിടികൂടാനായത്.

സ്റ്റൈല്‍, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാഹില്‍ ഖാന്. അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ് താരം. ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

കഴിഞ്ഞവര്‍ഷം മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപുറിനെയും ശ്രദ്ധാ കപുറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ ആരംഭിച്ച ആപ്പാണ് മഹാദേവ്. ദുബായില്‍ നിന്നാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.











