‘തുടരും’ ഒരു ഫീൽ ഗുഡ് സിനിമയല്ല! സിനിമയിൽ ശോഭനയെ കാസറ്റ് ചെയ്യ്തത് പലവട്ടം ആലോചിച്ചെടുത്ത തീരുമാനം; തരുൺമൂർത്തി

താൻ ആ സിനിമയെ ഉൾക്കൊണ്ടതും ഡയറക്ട് ചെയ്തതും ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണ്

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും, ‘എമ്പുരാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ എത്തുന്ന അടുത്ത ചിത്രമാണ് തുടരും.തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തുന്നു. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തുടരും എന്ന ചിത്രത്തിന്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്, ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.ഒരു ഓൺലൈൻ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ഈ സിനിമ ഒരു ഫീൽ ഗുഡ് സിനിമ അല്ല,എന്നാൽ എല്ലാവരും സിനിമയെ ഫീൽ ഗുഡാണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ താൻ ആ സിനിമയെ ഉൾക്കൊണ്ടതും ഡയറക്ട് ചെയ്തതും ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണ്. അതുപോലെ , ചിത്രത്തിൽ ശോഭനയെ കാസ്റ്റ് ചെയ്തത് ഒരുപാടു വട്ടം ആലോചിച്ചെടുത്ത തീരുമാനമാണ്, ശോഭനയുടെ കാസ്റ്റിങ് ആ സിനിമയ്ക്ക് നല്ലതുതന്നെയല്ലേയെന്നും ശോഭനയ്ക്ക് ആ ക്യാരക്ടർ ഹോൾഡ് ചെയ്യാൻ പറ്റില്ലേയെന്നും ഒരുപാട് ചർച്ചകൾ ചെയ്തിട്ടുണ്ടെന്നും തരുൺ പറയുന്നു.

ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന എന്നിവരെ കൂടാതെ ബിനു പപ്പു, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത് . ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും, ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ്.