
ജനനായകൻ എന്ന ചിത്രത്തിന് ശേഷം പൂർണമായും രാഷ്ട്രീയ ജീവിതം നയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ വിജയ്. എന്നാൽ താരം സിനിമയിലേക്ക് തിരിച്ച് വരുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് തമിഴ് നടി സിന്തിയ ലൂർദ്.
നേരത്തെ നടിയുടെ ഒരു പ്രൊമോഷൻ വേളയിൽ വിജയിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
“ഞാൻ ദളപതി വിജയ്ക്കൊപ്പം അഭിനയിക്കും. അദ്ദേഹം തീർച്ചയായും എൻ്റെ നിർമ്മാണ ചിത്രത്തിൽ അഭിനയിക്കും. ചിലർ പറയുന്നു അദ്ദേഹം സിനിമ ഉപേക്ഷിച്ചു എന്ന്, പക്ഷേ രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങൾ അത് കാണും.”, എന്നായിരുന്നു സിന്തിയ അന്ന് പറഞ്ഞത്.
ഈ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജയ് തിരിച്ചുവരുമെന്നും പുതിയ അഭിമുഖത്തിലും ഇപ്പോൾ സിന്തിയ ആവർത്തിക്കുന്നു.











