
ഒരാഴ്ച മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം.ആഡംബര വിവാഹങ്ങൾ ആഘോഷമാകുന്ന വേളയിൽ ലളിതമായ ചടങ്ങിൽ കീർത്തി സുരേഷിൻറെ വിവാഹം വ്യത്യസ്തമായി . ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്താൻ തമിഴ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തിയുടെ സോഷ്യൽമീഡിയ പേജിലൂടെ ഓരോന്നായി പുറത്ത് വരുന്നുണ്ട്. മീഡിയയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നതിനാൽ കീർത്തിയുടെ വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമെ പുറത്ത് വന്നിട്ടുള്ളു.
ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രധാനി തമിഴ് നടൻ വിജയിയായിരുന്നു. സിനിമയിൽ നിന്നും വിജയിക്കുള്ള അടുത്തുള്ള സുഹൃത്തുക്കളിൽ ഒരാളാണ് കീർത്തി. ഇരുവരും ഒരുമിച്ച് സർക്കാർ അടക്കമുള്ള സിനിമകളിൽ ജോഡിയായി അഭിനയിച്ചിട്ടുമുണ്ട്. വിശിഷ്ടാതിഥികളിൽ വിജയ് കാണുമെന്ന് കീർത്തിയുടെ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.വളരെ ലളിതമായ ചടങ്ങായിരുന്നു കീർത്തി സുരേഷിന്റെ കല്യാണം .
കല്യാണത്തിൽ പങ്കെടുക്കാൻ ദളപതി വിജയ് ഒരു നടൻറെ വേഷപ്പകർച്ചയില്ലാതെ അതി ലളിതമായി എത്തിയിരുന്നു .രാഷ്ട്രീയത്തിലേക്ക് കൂടി ഇറങ്ങിയതിനാൽ തിരക്കുള്ളതിനാൽ വിജയ് ചടങ്ങിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ പ്രിയ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുഹൂർത്തത്തിന് മുമ്പ് തന്നെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് വിജയ് എത്തി. നടി തൃഷയ്ക്കൊപ്പമാണ് നടൻ എത്തിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നശേഷം നടനെതിരെ കടുത്ത സൈബർ ആക്രമണം വേറൊരു വശത്ത് നടക്കുന്നുണ്ട്. ഭാര്യയെ ഉപേക്ഷിച്ച് വിജയ് തൃഷയുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ.
അത് തന്നെയാണ് ഇപ്പോൾ നടന് എതിരെ സൈബർ ആക്രമണം വർധിക്കാൻ കാരണവും. തമിഴിൽ ഇതിനോടകം നിരവധി താര വിവാഹങ്ങൾ നടന്ന് കഴിഞ്ഞു. രണ്ട് വർഷം മുമ്പ് സോഷ്യൽമീഡിയ ആഘോഷിച്ച ഒന്നായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. എന്നാൽ അവിടെയും വിജയിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. വരനേയും വധുവിനേയും ചേർത്തി നിർത്തി നിറചിരിയുമായി നിൽക്കുന്ന വിജയിയാണ് ഫോട്ടോകളിലുള്ളത്. ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ എന്നാണ് ഫോട്ടോയ്ക്ക് കീർത്തി നൽകിയ ക്യാപ്ഷൻ.











