പ്രചരിച്ച ഗോസ്സിപ്പുകൾക്കൊടുക്കം ദീപികയും രൺവീറും ആ സത്യം വെളിപ്പെടുത്തി

ഊഹാപോഹങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ബോളിവുഡിലെ പ്രിയ താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ  ആരാധകരുടെ മനം കവരുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ദീപിക പദുകോണും ഭർത്താവ രൺവീർ സിങ്ങും.  നിറവയറിലുള്ള ദീപികയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

അമ്മയാകാൻ പോകുന്ന ദീപിക പദുക്കോൺ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . ഇതുവരെ ദീപിക പ്രസവിച്ചു എന്നുള്ള വ്യാജ വാർത്തകൾക്കുള്ള മറുപടി കൂടിയായിട്ടാണ് ആരാധകർ ഈ ഫോട്ടോ ഷൂട്ടിനെ എടുത്തിരിക്കുന്നത് .

ഒരൊറ്റ പോസ്റ്റിൽ രൺവീറും ദീപികയും തങ്ങളുടെ സന്തോഷം പങ്കിടുന്നത് ഈ ഫോട്ടോകളിലൂടെ കാണാം . ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ സുതാര്യമായ വസ്ത്രം ധരിച്ച ദീപികയുടെ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത് . കൂടാതെ ഇതുവരെ ദീപികയുടെ ഗർഭം വ്യാജമാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയായി ദീപികയുടെ വയർ വളരെ മനോഹരമായി കാണും വിധത്തിലുള്ള വസ്ത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് .

ഈ വര്ഷം ഫെബ്രുവരിയിലാണ് താൻ ‘അമ്മ യാകാൻ പോകുന്ന വിവരം ദീപികയും രൺവീറും മാധ്യമങ്ങളെ അറിയിച്ചത് . ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായി ഇപ്പോൾ കാത്തിരിക്കുകയാണ് . സെപ്റ്റംബറിലാണ് ദീപികയുടെ ഡെലിവറി എന്നാണ് താരം മാധ്യമങ്ങളെ അറിയിച്ചത് .

ബ്ലോക്ക് ആന്‍ഡ് വൈറ്റിലുള്ളചിത്രങ്ങളിൽ നാല് ഔട്ട്ഫിറ്റുകളിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ചില ചിത്രങ്ങളും ദീപികയ്‌ക്കൊപ്പം രണ്‍വീറിനേയും കാണാം. ദീപികയെ ചേര്‍ത്തു പിടിച്ചും കഴുത്തില്‍ ചുംബിച്ചും ഇരിക്കുന്ന രണ്‍വീറാണ് ചിത്രത്തിലുള്ളത്. ഏതായാലു ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

എന്നാൽ ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദീപികയുടെ അവസാനം പുറത്തിറങ്ങിയ  ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പ്രമോഷന്‍ ചടങ്ങില്‍ നിറ വയറിലാണ് താരം എത്തിയത്. ഈ ചിത്രങ്ങളും വൈറലായിരുന്നു.   2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്.