
അമ്മയിലെ കൂട്ടരാജിയെ കുറിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി പറഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. അമ്മയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത് നന്നായി, എ എം എം എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനെ പോലുള്ളവർ വരണ൦ ധർമ്മജൻ ബോൾഗാട്ടി പറയുന്നു. ലാലേട്ടൻ അടക്കം എല്ലാവരും രാജിവെച്ചു. ആരോപണ വിധേയരായിട്ടുള്ളവർ ഉൾപ്പെടുന്ന സമിതി രാജി വെക്കുന്നതാണ് നല്ലത് , മുകേഷേട്ടനൊക്കെ ആരോപണ വിധേയരായിട്ടുള്ളവരാണെങ്കിൽ അവർക്ക് എതിരെ കേസ് എടുക്കണം. കേസ് എടുത്തശേഷം അവർ കുറ്റ കൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണ൦ എന്നും നടൻ പറയുന്നു.

സിനിമാ മേഖല നിങ്ങൾ പറയുന്നത് പോലെ മോശം മേഖലയൊന്നുമല്ല. അവിടെ ജോലി ചെയ്യുന്ന എല്ലാവരും മോശക്കാരുമല്ല. നല്ല ആൾക്കാരുമുണ്ട്, നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞത് പോലെ ഒരു മോന്തക്കടിയിൽ തീരാവുന്നതേയുള്ളു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, . പത്ത്, ഇരുപത് പ്രാവശ്യം വഴങ്ങി കൊടുത്തിട്ട് ഒരു പ്രാവശ്യം വന്ന് പരാതി പറയുന്നതിലല്ല അർത്ഥമെന്നും അത് ഒറ്റയടിക്ക് തീർക്കാവുന്നതേയുള്ളു ധർമജൻ പറയുന്നു

‘അമ്മ എന്ന സംഘടനയെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ പാടില്ല ‘അമ്മ സംഘടന പിരിച്ച് വിട്ടാലും, പറഞ്ഞ് വിട്ടാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ സംഘടന ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ്. വലിയ ആൾക്കാരൊക്ക വന്നിട്ട് ഭയങ്കര വലിയ വർത്തമാനമൊക്കെ ഇപ്പോൾ പറയുന്നുണ്ട് എന്നാൽ പക്ഷെ അവരൊന്നും അമ്മയുടെ മീറ്റിങിന് വരാറൊന്നുമില്ല. സംഘടനയ്ക്ക് പ്രവർത്തനങ്ങൾ ചെയ്യാൻ പണമില്ലാതെ വന്ന സമയങ്ങളിൽ ലാലേട്ടൻ കയ്യിൽ നിന്നും സംഘടനയ്ക്ക് വേണ്ടി പൈസയിട്ടിട്ടുണ്ട്, വർഷം മൂന്ന് കോടി രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമെ എ എം എം എ സംഘടനയ്ക്ക് പിടിച്ച് നിൽക്കാൻ പറ്റു.എ എം എം എ യ്ക്ക് വേണ്ടി ഫണ്ടുണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്. അതിനൊക്കെ ലാലേട്ടനും മമ്മൂക്കയും ഇല്ലാതെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല. അതാണ് അതിന്റെ സത്യ൦ , ദിലീപേട്ടനെ പുറത്താക്കിയപ്പോൾ താൻ വിചാരിച്ചതാണ് എ എം എം എ യിൽ നിന്നും പുറത്ത് പോകണമെന്ന്. ഇനി ചിലപ്പോൾ താൻ സംഘടനയിൽ നിന്നും പുറത്ത് വരുമെന്നും ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.











