
പൃഥ്വിരാജ് നായകനായ കലണ്ടർ എന്ന ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും, ചിത്രത്തിൽ ധ്രുവൻ, ആൻ ശീതൾ, ഹന്നാ റെജി കോശി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു, മഹേഷ് രണ്ടു ചിത്രങ്ങൾ തമിഴിൽ ചെയ്യ്തതിനു ശേഷമാണ വീണ്ടും നടൻ മലയാളത്തിൽ ഈ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകുന്നത്. കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ ,നരസിംഹൻ, രേവ പിള്ള തുടങ്ങിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്

ചിത്രത്തിൽ ജഗദീഷ്, ജോണി ആന്റണി, സൂര്യ കൃഷ്, ദിനേശ് പണിക്കർ, ബൈജു സന്തോഷ്, അരുൺ സി കുമാർ, ഗായത്രി സുരേഷ്, നിസ്സാർ, നീന കുറുപ്പ്, എന്നിവരും അഭിനയിക്കുന്നു, ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്, അവരുടെ നിർണ്ണയ ഘട്ടത്തിൽ പലതും നഷ്ട്ടപ്പെടുന്ന ഒരു പ്രേമേയമാണ് ഇതിൽ പറയുന്നത്

രഖീഫ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനങ്ങൾ നിർവഹിക്കുന്നത്, തിരക്കഥ സന്തോഷ് കപിലൻ, അഫ്സൽ യുസഫ് സംഗീതം, ദീപക് ദേവ് പശ്ചാത്തല സംഗീതം, മെയ് ആദ്യവാരം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം എത്തുന്നു, കൊച്ചി, തിരുവനന്ത പുരം, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പിന്നെയും പിന്നെയും എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്












