ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ  

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം, ഈ ചിത്രം ബോക്സ്ഓഫീസിൽ 80 ലക്ഷം നേടികൊടുത്തിരുന്നു എന്നാൽ ചിത്രം ഓ ടി ടി യിൽ പ്രദര്ശിച്ചപ്പോൾ ചിത്രത്തിനെതിരെ നിരവധി ട്രോളുകൾ എത്തിയിരുന്നു. ഇപ്പോൾ ഇതിന് കുറിച്ച് ഒരു പ്രതികരണം നടത്തുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്

ഈ ചിത്രത്തിനെതിരെ ട്രോളുകൾ  എത്തുമെന്ന് തനിക്കറിയാമായിരുന്നു ധ്യാൻ പറയുന്നു, ഈ  ഒരു സിനിമ ഇറങ്ങിയതിനു ശേഷം ഞാൻ അങ്ങനെ ഏട്ടനെ കണ്ടട്ടില്ലാ, എന്നാൽ സിനിമ ഇറങ്ങുന്നതിന് മുൻപേ ഞങ്ങൾക്ക് അറിയാമായിരുന്നു ഇതിനെതിരെ ട്രോളുകൾ എത്തുമെന്ന്. അതിന് കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യ്തിട്ടുമുണ്ട്. അല്ലെങ്കിലും ഒരു സിനിമ ഇറങ്ങിയാൽ അതിനെതിരെ ട്രോളുകൾ എത്തുന്നത് സ്വാഭാവികം ആണല്ലോ

ഞങ്ങൾ തന്നെ പല അഭിമുഖങ്ങളിലും  പറഞ്ഞിട്ടുണ്ട് ഈ ചിത്രം ക്രിഞ്ചും ക്ലിഷയും ചേർന്ന ഒരു ചിത്രമാണെന്ന്, അപ്പോൾ അത് അതുപോലെ തന്നെ സംഭവിച്ചു, ഇനിയും ചേട്ടൻ അടുത്ത ഒരു ആക്ഷൻ സിനിമ ചെയ്യുന്നുണ്ട് അതിലും ഇതുപോലെ ക്രിഞ്ചും, ക്ലിഷ്‌യും ഉണ്ടെങ്കിൽ ഏട്ടനെ വെറുതെ വിടരുത് ധ്യാൻ ശ്രീനിവാസൻ പറയുന്നു