
മലയാള സിനിമയിലെ ത്രില്ലർ സിനിമകളൊരുക്കുന്നതിൽ മിടുക്കനായാ സംവിധയകനെന്നാണ് സിനിമ ആസ്വാദകർ ജിത്തു ജോസഫ് എന്ന സംവിധായകനെ വിലയിരുന്നത്, ഇപ്പോഴിതാ ദിലീപുമായി ചേർന്നൊരു സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് ജിത്തു ജോസഫ് . അങ്ങനെയൊരു സിനിമ ആലോചനയിലുണ്ടെന്നും ഉടനെ ഉണ്ടാകുമെന്നും ജിത്തു പറയുന്നു . സ്ക്രിപ്റ്റ് ആയിട്ടില്ല സ്ക്രിപ്റ്റ് ആയാൽ മാത്രമേ അതിനെപ്പറ്റി കൂടുതൽ പറയാൻ പറ്റൂ , എന്തായാലും അത്തരമൊരു സിനിമ ആലോചനയിൽ ഉണ്ടെന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കുന്നത് .ദിലീപുമായി സംസാരിച്ചതിനെപ്പറ്റി ജിത്തുവിനോട് അവതാരകൻ ചോദിച്ചപ്പോളാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത് . ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ജീത്തു വെളിപ്പെടുത്തിയത്

ജിത്തുവിന്റെ പുതിയ സിനിമയായ ‘നുണക്കുഴി’യുടെ പ്രൊമോഷൻറെ ഭാഗമായി നൽകിയ അഭിമുഖമായിരുന്നു ഇത് . അതേസമയം ആക്ടർമാർക്ക് ട്രാൻസ്ഫോർമേഷൻ കൊടുക്കുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ ദിലീപുമായിഒന്നിക്കുന്നതിൽ എന്ത് കഥാപാത്രമായിരിക്കുമെന്നും കഥ എന്തായിരിക്കുമെന്നുമൊക്കെ ആകാഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് ,ദിലീപിന്റെ സമീപകാല സിനിമകൾ ഒക്കെയും പരാജയമായതു കൊണ്ട് ജിത്തു ജോസഫ് ഒരു ഹിറ്റ് സിനിമ സിലീപിന് സമ്മാനിക്കുമെന്നും കരുതപ്പെടുന്നു .

ജിത്തു ജോസഫ് സിനിമകൾ ഒരിക്കലും പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പുമുണ്ട് സമീപകാലത്തു ദിലീപ് സിനിമകൾ ഒന്നും ഒറ്റിറ്റിക്ക് പോലും വേണ്ടെന്ന അവസ്ഥയാണുള്ളത് . ഏറ്റവും ഒടുവിലിറങ്ങിയ മൂന്ന് ചിത്രങ്ങളും ഒ ടി ടി പ്ലാറ്റ്ഫോമുകൾ വാങ്ങിയിട്ടില്ല. ‘പവി കെയർടേക്കർ’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങൾ ഒരു ഒടിടി പ്ലാറ്റ്ഫോമുകാരും വാങ്ങാൻ തയ്യാറായിട്ടില്ല. അതേസമയം അണിയറയിൽ ഒരുങ്ങുന്ന ചില സിനിമകളെ ദിലീപിന് വലിയ പ്രതീക്ഷ നൽകുന്നവയാണ് . ഡി 150 എന്ന് താത്കാലികമായി പേരിട്ട സിനിമയാണ് അതിലൊന്ന് . ദിലീപ്, വിനീത്, ധ്യാൻ ടീമിന്‍റെ ‘ഭ.ഭ.ബ എന്ന ചിത്രമാണ് പ്രതീക്ഷയുണർന്ന മറ്റൊന്ന്,











