നല്ല സിനിമകൾ വന്നാൽ അഭിനയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്, ദിൽഷ

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ദിൽഷ പ്രസന്നനെ പ്രേക്ഷകർ ആദ്യം കണ്ടത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകമനസിൽ ഇടം നേടാൻ ദിൽഷയ്ക്ക് സാധച്ചു. ബിഗ്ഗ്‌ബോസിന്‌ ശേഷം സിനിമ അവസരങ്ങളും ദിൽഷയ്ക്ക് ലഭിച്ചിരുന്നു. അനൂപ് മേനോൻ നായകനായ ഓ സിൻഡ്രേല എന്ന സിനിമയിലാണ് ദിൽഷ വേഷമിട്ടത്. നല്ല സിനിമകളുടെ ഭാഗാമാകാനാണ് ഇനിയും തനിക്ക് താത്പര്യമെന്നും കൂടുതൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണ് താനെന്നും പറയുകയാണ് ഇപ്പോൾ ദിൽഷ. ഒരു സ്വകാര്യ പരിപാടിക്കിടെ യുട്യൂബ് ചാനലുകളോടാണ് ദിൽഷയുടെ പ്രതികരണം. തന്റെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളോടും ദിൽഷ പ്രതികരിക്കുന്നുണ്ട്. പുതിയ സിനിമകളുടെ കഥകളൊക്കെ കേൾക്കുന്നുണ്ട് എന്നും തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന സിനിമകളിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ദില്ഷ പറയുന്നത്. കല്ല്യാണം ഈ വർഷം ഉണ്ടെന്ന് കേട്ടല്ലോയെന്നുള്ള ചോദ്യത്തിന് ആര് പറഞ്ഞു, താനറിഞ്ഞില്ലല്ലോയെന്നായിരുന്നു ദിൽഷയുടെ മറുപടി. ബിഗ്‌ബോസിന് ശേഷം പ്രണയവും വിവാഹവുമെല്ലാം ചർച്ച ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് ദില്ഷാ.

ബിഗ്ഗ്‌ബോസിൽ നിന്ന സമയത്ത് ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായി പ്രണയത്തിലാണെന്ന വാർത്തകൾ താരത്തിനെതിരെ വന്നിരുന്നു. മാത്രമല്ല ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ദിൽഷയോടുള്ള പ്രണയം റോബിൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഏതായാലും തന്റെ വിവാഹം ഈ അടുത്തൊന്നും ഉണ്ടാവില്ലയെന്നാണ് ദില്ഷ പറയുന്നത്. കാരണം ഇനിയും ഏറെ കാര്യങ്ങൾ തനിക്ക് ചെയ്യാനുണ്ട് എന്നും അതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ വിവാഹമെന്നും ദില്ഷാ പറയുന്നു. കല്ല്യാണത്തിന്റെ ആവശ്യം ഉണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ താത്പര്യം അല്ലേയെന്നും ദിൽഷ മറുപടി നൽകി. കല്ല്യാണം കഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമൊക്കെ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. തനിക്കെതീരെ വരുന്ന ഗോസിപ്പുകളെയൊക്കെ ചിരിച്ചുതള്ളുകയാണ് എന്നും ഒരുപാട് വലിയ ഗോസിപ്പുകൾ കേട്ടത് കൊണ്ട് എല്ലാത്തിനേയും ചിരിച്ചുവിടാൻ കഴിയുന്നുണ്ട് എന്നും ദിൽഷ പറയുന്നു. അതേസമയം മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ബിഗ് ബോസ് കിരീടം ചൂടിയ ആദ്യ വനിത മത്സരാർത്ഥി കൂടിയായിരുന്ന ദിൽഷ. സീസൺ 4 ലെ ടൈറ്റില് വിന്നറായിരുന്നു ദില്ഷാ. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതിന് പിന്നാലെ നിരവധി അവസരങ്ങളാണ് ദിൽഷയെ തേടിയെത്തിയത്. ഡാൻസ് പരിപാടികളിലും ഉദ്ഘാടനങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ് ഇപ്പോൾ താരം. മാത്രമല്ല ഒരു സിനിമയിലും വേഷമിട്ടു. ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ദിൽഷ.

റോബിൻറെ പേരിലാണ് ദിൽഷയ്ക്കെതിരെ ചിലർ രംഗത്തെത്തിയത്. ഷോയിൽ വെച്ച് ദിൽഷയും റോബിനും വലിയ സൗഹൃദം പുലർത്തിയിരുന്നു. ഇത് പ്രണയമാകുമെന്നും ഇരുവരും വിവാഹിതരാകുമെന്നുമൊക്കെയായിരുന്നു ആരാധക വിലയിരുത്തൽ. ഈ തരത്തിൽ ആരാധകർ ഇവരെ ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ ഉണ്ടായി. പിന്നീട് ഇരുവരും സൗഹൃദം അവസാാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിൽഷയ്ക്കെതിരെ സൈബർ ആക്രമണം കടുത്തത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ചില ടോക്സിക് പിആറുകൾ ദിൽഷയെ വിടാതെ വേട്ടയാടുകായും അവരുടെ വീഡിയോയ്ക്ക് താഴെ വളരെ മോശം കമന്റുകളുമായിരുന്നു വന്നിരുന്നത്. അതേസമയം അടുത്തിടെ ഇനി ദിൽഷയുമായി യാതൊരു സൗഹൃദത്തിനും താത്പര്യമില്ലെന്ന് റോബിൻ വ്യക്തമാക്കിയിരുന്നു. അവർ അവരുടെ ജീവിതവുമായി പോകട്ടെ ഞാൻ എന്റെ ജീവിതവുമായി പോകുകയാണെന്നായിരുന്നു റോബിൻ പറഞ്ഞത്. ദിൽഷയുമായി പിരിഞ്ഞതിന് ശേഷം സംരഭക കൂടിയായ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാകുകയും ചെയ്തു. മാത്രമല്ല ഇരുവരും ഉടൻ വിവാഹിതരാകാൻ പോകുകയുമാണ്.