പുഷ്പ 3 ഉണ്ടാകുമെന്ന് സംവിധായകൻ സുകുമാർ ബന്ദ് റെഡ്ഢി

സമീപകാല റിലീസുകളിൽ പുഷ്പ 2വിനോളം ആവേശം തീർത്ത മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ പാർട്ട് 1 വൻ വിജയം സ്വന്തമാക്കിയിരുന്നു. കേരളത്തിലും ചെറുതല്ലാത്ത ഓളം തന്നെയാണ് ചിത്രം സമ്മാനിച്ചത്. ഈ പടത്തിന്റെ രണ്ടാം ഭാ​ഗമായെത്തുന്ന സിനിമയായിതുകൊണ്ട് തന്നെ പുഷ്പ 2വിന് ആവേശം വാനോളമാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 80 കോടിയോളം പ്രീ സെയിൽ ബിസിനസ് പുഷ്പ 2 നേടി കഴിഞ്ഞു. ഇപ്പോഴിതാ പുഷ്പ 3 വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംവിധായകൻ സുകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹമെനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ, ഞാൻ അത് ചെയ്യും”, എന്നായിരുന്നു സുകുമാർ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാ​ഗത്ത് പുഷ്പ 3 അനൗൺസ്മെന്റ് ഉണ്ടാകുമെന്നാണ് അനൗദ്യോ​ഗിക വിവരം