
വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി എങ്കിലും ഇരുവരും ഇതുവരേയും ട്രിപ്പൊന്നും പോയിരുന്നില്ല. ബിസിനസ്, ജോലി, ഫ്ലാറ്റ് ഷിഫ്റ്റിങ് എല്ലാമായി ബിസിയായിരുന്നു. അതിനിടയിൽ കുടുംബത്തോടൊപ്പം ബാലി ട്രിപ്പ് നടത്തിയിരുന്നു. അന്ന് കുടുംബത്തോടൊപ്പം ഹണിമൂൺ ട്രിപ്പ് പോയതിന്റെ പേരിൽ ഇരുവരും ട്രോളുകൾ നേരിട്ടിരുന്നു. എല്ലാം തിരക്കും ശമിച്ചപ്പോൾ കഴിഞ്ഞ ദിവസമാണ് ഇരുവരും ഒഫീഷ്യൽ ഹണിമൂൺ ട്രിപ്പിന് പുറപ്പെട്ടത്.ഇരുവരുടെയും വിവാഹം ആരാധകർ ആഘോഷപൂർവമാണ് കണ്ടത് .സ്വയം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ദിയ ഏവർകും പ്രിയങ്കരിയായി മാറി .
വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി എങ്കിലും ഇരുവരും ഇതുവരേയും ട്രിപ്പൊന്നും പോയിരുന്നില്ല. ബിസിനസ്, ജോലി, ഫ്ലാറ്റ് ഷിഫ്റ്റിങ് എല്ലാമായി ബിസിയായിരുന്നു. അതിനിടയിൽ കുടുംബത്തോടൊപ്പം ബാലി ട്രിപ്പ് നടത്തിയിരുന്നു. അന്ന് കുടുംബത്തോടൊപ്പം ഹണിമൂൺ ട്രിപ്പ് പോയതിന്റെ പേരിൽ ഇരുവരും ട്രോളുകൾ നേരിട്ടിരുന്നു. എല്ലാം തിരക്കും ശമിച്ചപ്പോൾ കഴിഞ്ഞ ദിവസമാണ് ഇരുവരും ഒഫീഷ്യൽ ഹണിമൂൺ ട്രിപ്പിന് പുറപ്പെട്ടത്.

ഹണിമൂൺ ലണ്ടനിലേക്കായിരുന്നു. ദിയയുടെ രണ്ടാമത്തെയും അശ്വിന്റെ ആദ്യത്തെയും ലണ്ടൻ ട്രിപ്പാണ്. പ്രണയത്തിലായപ്പോൾ മുതൽ ഇരുവരും നിരന്തരം യാത്രകൾ പോകാറുണ്ട്. അശ്വിന്റെ ലവ് പ്രപ്പോസലിനുശേഷം ഇരുവരും ദുബായിക്കാണ് പ്രണയദിനം ആഘോഷിക്കാൻ പോയത്. ലണ്ടനിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ ഉണ്ടെന്നതിനാലാകാം ഹണിമൂൺ സ്പോട്ടായി ഇവിടേക്ക് തന്നെ ഇരുവരും പുറപ്പെട്ടത്. ചേച്ചിയും അനിയത്തിമാരും അബുദാബിയിൽ അടിച്ചുപൊളിക്കുമ്പോൾ ദിയ ഭർത്താവിനൊപ്പം ലണ്ടനിലേക്ക് പറന്നു. ഇത്തവണയും ട്രാവൽ വ്ലോഗ് താരം പങ്കിട്ടിട്ടുണ്ട്. ഹണിമൂൺ ട്രിപ്പായതുകൊണ്ട് തന്നെ യാത്രയടക്കം റോയൽ സ്റ്റൈലിലാണ്. ഇത്തവണ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റാണ് ഇരുവരും എടുത്തത്. രണ്ടുപേരും ആദ്യമായാണ് ബിസിനസ് ക്ലാസ് യാത്ര എക്സ്പീരിയൻസ് ചെയ്യുന്നത്.
അതിന്റെ എക്സൈറ്റ്മെന്റ് യാത്രയിലുടനീളം ഉണ്ടായിരുന്നു. ആദ്യം കേരളത്തിൽ നിന്നും ദുബായിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും ആയിരുന്നു ഫ്ലൈറ്റ്. കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ട് തന്നെ രണ്ട് വിമാനത്തിലെ ബിസിനസ് ക്ലാസ് ഫെസിലിറ്റി രണ്ടുപേർക്കും അനുഭവിക്കാൻ സാധിച്ചു. രാജകീയമായ യാത്രയും റോയൽ ട്രീറ്റ്മെന്റുമായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. ആദ്യ ബിസിനസ് ക്ലാസ് യാത്രയുടെ ഓർമക്കായി ഇരുവരും ഒരോ ഫോട്ടോയും എയർഹോസ്റ്റസിന്റെ സഹായത്തോടെ പകർത്തി.











