
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ വീട്ടിലെ ആദ്യ വിവാഹം കഴിഞ്ഞിരിക്കുകയാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു നടന്നത്.

സോഫ്റ്റ് വെയർ ഡെവലപ്പർ അശ്വിൻ ഗണേഷാണ് ദിയയുടെ വരൻ. താൻ സെപ്റ്റംബറിൽ വിവാഹിതയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വിവാഹ തീയതിയോ മറ്റ് വിവരങ്ങളോ ദിയ പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ ഇരുവരും വിവാഹിതരായ ചിത്രങ്ങൾ ദിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ദിയയും അശ്വിനും ഒരുമിക്കുന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വിവാഹത്തോടെ എല്ലാ ആഘോഷങ്ങളും തീരുമെന്നും റിസപ്ഷൻ ഉണ്ടാവില്ലെന്നും കുടുംബം അറിയിച്ചു . വിവാഹത്തിന് കൃഷ്ണാസ് ഫാമിലി എന്നറിയപ്പെടുന്ന കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാവരും പിങ്ക് കളർ വേഷത്തിലാണ് എത്തിയത്.പിങ്ക് നിറത്തിലെ സാരിയിൽ അഹാനയും ഇഷാനിയും ഹൻസികയും അതീവ സുന്ദരികളായിരുന്നു.

മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് വേണ്ടതെന്നും കൃഷ്മ കുമാർ പറഞ്ഞു.സുരേഷ് ഗോപി വിവാഹത്തിന് എത്തിയിരുന്നില്ല. പകരം ഭാര്യ രാധിക സുരേഷാണ് വന്നത്. പ്രൊഡ്യൂസർ സുരേഷ് കുമാറും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ നവ വധുവിനും വരനും ആശംസകൾ നേർന്ന് നിരവധി പേരാണ് ദിയയുടെ സോഷ്യൽ മീഡിയയിൽ കമെന്റുകൾ കുറിക്കുന്നത് . മിസ്റ്റർ ആൻഡ് മിസ്സിസ് എന്നാണ് ചിത്രങ്ങൾക്ക് ദിയ നൽകിയിരിക്കുന്ന ക്യപാഷൻ. തന്റെ കോസ്റ്യൂമുകളിലൂടെ എപ്പോളും ആരാധകരെ ഞെട്ടിച്ചിരുന്ന ദിയ പേസ്റ്റൽ നിറത്തിലുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചിരുന്നത്. അതീവ സുദരിയായി അശ്വിന്റെ കൈ പിടിച്ചു നിൽക്കുന്ന ദിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ്.











