അശ്വിൻ വീട്ടിൽ ബിരിയാണിയാണ് തിന്നുന്നത്, മണ്ണ് വാരി അവൻ തിന്നാറില്ല, അശ്വിനെതിരെ യുവതി പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി; ദിയ

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി എത്തിയിരുന്നു. ഇപ്പോഴിതാ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെ അവഹേളിക്കാൻ ശ്രമിച്ച യുവതിക്ക് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ദിയയുടെ ഭർത്താവ് രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നു എന്നായിരുന്നു  യുവതിയുടെ ആരോപണം.

ഈ ആരോപണത്തിനാണ് ദിയ മറുപടി നൽകിയിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇതിന് പിന്നാലെ മറുപടിയുമായി ദിയ എത്തുകയായിരുന്നു.‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് പാക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്’ എന്നാണ് യുവതി പറയുന്നത്.

ഇതിന് ദിയ നൽകിയ മറുപടി, പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്, എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്. ഇതിന് ‘വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല, എന്നാണ് ദിയ പറഞ്ഞത്. ദിയയുടെ മറുപടി ഇതിനോടകം ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് മറുപടിക്ക് ലഭിച്ചിരിക്കുന്നത്. ദിയയ്ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. , ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം,  എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്.