‘പടം തുടങ്ങല്ലേ, വില്ലൻ കേറിയിട്ടില്ല’; ചിരിപ്പിച്ച് ഹക്കീം ഷാജഹാനും സുഹൃത്തുക്കളും വൈറൽ വീഡിയോ

‘ജയിലർ 2’ സിനിമയുടെ ആവേശകരമായ വിജയത്തിനിടയിൽ തീയേറ്ററിലെത്തിയിരിക്കുകയാണ് നടൻ ഹക്കീം ഷാജഹാനും സുഹൃത്തുക്കളും. പുലർച്ചെ സിനിമ കാണാനെത്തിയ ഇവർ നടത്തിയ രസകരമായ ആഘോഷങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ രജനികാന്തിനെതിരെ വില്ലൻ കഥാപാത്രമായെത്തിയ ‘ഷെർവ’യെ അവതരിപ്പിച്ചത് ഹക്കീം ആണ്.

“പടം തുടങ്ങല്ലേ, വില്ലൻ കേറിയിട്ടില്ല” എന്ന് തമാശ രൂപേണ വിളിച്ചുപറഞ്ഞുകൊണ്ടാണ് സംഘം തിയറ്ററിലേക്ക് ഓടിക്കയറുന്നത്. ‘ടൈഗർ കാ ഹുക്കും അല്ല, ടൈഗർ കാ ഹക്കീം’ എന്ന് സുഹൃത്തുക്കൾ താരത്തെ വിശേഷിപ്പിക്കുന്നതും വീഡിയോയിൽ കാണാം. തിയറ്ററിൽ തന്റെ രംഗങ്ങൾ എത്തിയപ്പോൾ ഹക്കീം നൽകിയ രസകരമായ ഭാവങ്ങളും സുഹൃത്തുക്കളുടെ ആർപ്പുവിളികളും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.