ഒളിച്ചു പോയി ഭീഷ്മ പര്‍വ്വം കണ്ട ദുല്‍ഖറിന് വാപ്പച്ചിയെ കുറിച്ച് പറയാനുള്ളത്

dulquer salmaan about bheeshma parvam
dulquer salmaan about bheeshma parvam

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബോക്‌സോഫീസ് തൂത്തുവാരുകയാണ് ചിത്രം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖറാണ് ചിത്രത്തെയും വാപ്പച്ചിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
എഫ്.ടി.ക്യു വിത്ത് രേഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ദുല്‍ഖറിന്റെ വാക്കുകള്‍

‘ചെന്നൈയില്‍ നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസിനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല,’