
ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ധുരന്ധർ പ്രതികാരം ആഗോള റിലീസായി മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി ചിത്രത്തിന്റെ ആദ്യ ഭാഗമായ ധുരന്ധർ മാർച്ച് 13 ആഗോള തലത്തിൽ റീ റിലീസ് ചെയ്യുന്നു.
ധുരന്ധറിന്റെ ഈ ആഗോള റീ റിലീസ്, ചിത്രത്തിന് ലഭിച്ച വമ്പൻ ആഗോള സ്വീകരണത്തിന് അടിവരയിടുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായി ആണ് ചിത്രം റീ റിലീസായി എത്തുന്നത്.
ഇന്നലെ മാർച്ച് 12 മുതൽ ഇന്ത്യയിലെ 250 ഓളം സ്‌ക്രീനുകളിലും ഇന്ന് മാർച്ച് 13 മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ റിലീസ് ചെയ്യും. വടക്കേ അമേരിക്കയിൽ മാത്രം 185 സ്ക്രീനുകളിലായി ചിത്രം തിയേറ്ററുകളിലേക്ക് മടങ്ങിയെത്തും.











