പിരീഡ്‌സ് ആയിരുന്നു; ദുരന്ധറിലെ പാട്ടിൽ വീർത്തിരുന്നു, അയേഷ ഖാൻ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ധുരന്ധറിലെ ഫ്ലിപ്പറാച്ചിയുടെ ഗാനവും ക്രിസ്റ്റൽ ഡിസൂസയുടേയും അയേഷ ഖാന്റേയും കിടിലൻ നൃത്തച്ചുവടുകളുമുള്ള ‘ഷെറാറത്ത്’ എന്ന പാട്ടും വൈറലാണ്.

ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് മാത്രമായി രണ്ടുദിവസമെടുത്തുവെന്ന് നടി പറഞ്ഞു. അന്ന് തന്റെ ആർത്തവദിവസങ്ങളായിരുന്നു. വീർത്തിരിക്കുന്നതു കാരണം ഒട്ടും മികച്ചതായി തനിക്ക് തോന്നിയില്ല. കുറച്ചു കൂടെ നന്നായിരുന്നുവെങ്കിലെന്ന് തനിക്ക് തോന്നി. ശാരീരിക ബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ തനിക്ക് അല്പം കൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും അയേഷ ഖാൻ പറയുന്നു.

അതേസമയം ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീത സംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നാണ് ‘ഷെറാറത്ത്’ എന്ന് പാട്ട് പാടിയത്. വിജയ് ഗാംഗുലിയാണ് നൃത്ത സംവിധാനം നിർവഹിച്ചത്. ഈ പാട്ടിലെ നൃത്തരംഗത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.