
മലയാളികളാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാല്‍ നായകനാകുന്നു എന്നും സംവിധായകൻ പൃഥ്വിരാജ് ആണെന്നതുമാണ് എമ്പുരാന്റെ ആകര്‍ഷണം.
മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു.
ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടുവെങ്കിലും എമ്പുരാനില്‍ സ്റ്റീഫൻ നെടുമ്പള്ളി കഥാപാത്രം ഉണ്ടാകുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ ആയിരിക്കുമെന്നാണ് സൂചന.
ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പൃഥിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുമ്പോൾ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും.











