
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇമ്രാൻ ഹാഷ്മി. ‘ആഷിക് ബനായ’ എന്ന ഒരൊറ്റ ഹിന്ദി പാട്ടുമതി മലയാളികൾക്ക് ഇമ്രാൻ ഹാഷിമിയെ ഓർക്കാൻ . ഇപ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനിടെ ഇമ്രാൻ ഹാഷ്മിക്ക് പരുക്കേറ്റു എന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . തെലുങ്ക് ചിത്രം ഗൂഡചാരി 2′ ന്റെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടയിലാണ് നാടാണ് പരിക്കേറ്റത് . വലത് താടിയെല്ലിനു താഴെ ആഴത്തിലുള്ള മുറിവാണ് പറ്റിയിരിക്കുന്നതെന്നാണ് താരത്തിന്റെ പി ആർ ടീം മതങ്ങൾക്ക് നൽകിയ റിപ്പോർട്ട് .
തിങ്കളാഴ്ച വൈകുന്നേരം ഹേദരബാദിൽ വെച്ച് നടന്ന ഷൂട്ടിനിടെയായിരുന്നു അപകടം . ദക്ഷിണേന്ത്യൻ താരം അദി വിശേഷിന്റെ 2018 ലെ തെലുങ്ക് ആക്ഷൻ സ്പൈ ത്രില്ലറിൻ്റെ തുടർച്ചയായ ഗുഡചാരി 2 ൻ്റെ ചിത്രീകരണമായിരുന്നു നടന്നത് .
താടിയെല്ലിനു താഴെ മുറിവേറ്റ നടന്റെ മുഖത്തിന്റെ ഫോട്ടോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നടന് പ്രാഥമിക ചികിത്സ നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ഇമ്രാൻ ഹാഷ്മിക്ക് പരുക്കേറ്റത്. ജംബ് സീക്വൻസ് ഷൂട്ടു ചെയ്യുന്നതിനിടെയാണ് നടന്റെ കഴുത്തിൽ മുറിവേറ്റത്.

എന്നാൽ ആഴത്തിലുള്ള മുറിവു വകവയ്ക്കാതെ താരം ചിത്രീകരണം തുടർന്നതായാണ് വിവരം. അതേസമയം, ഇമ്രാൻ ഹാഷ്മി ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തു വിട്ടത്. തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘ഗൂഡചാരി’യുടെ രണ്ടാം ഭാഗമാണ് ഗൂഡചാരി 2. സ്പൈ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പവന് കല്യാണ്‍ നായകനായ ‘ഒജി’ എന്ന ചിത്രത്തിന് ശേഷം ഇമ്രാന് ഹാഷ്മി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഗൂഡചാരി 2.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ശോഭിത ധൂലിപാലയും ജഗപതി ബാബുവും, ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നവാഗതനായ വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധാനം. പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ്, എകെ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവയുടെ ബാനറില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍, വിവേക് കുചിബോട്ടിലാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് സ്പൈ ത്രില്ലര്‍ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാര്‍ഷികത്തില്‍, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നുള്ള ആവേശകരമായ നിമിഷങ്ങള്‍ ആദി വിശേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 2025 ന്റെ പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി പ്ലാന്‍ ചെയ്യുന്ന ഗൂഢാചാരി 2 ബഹുഭാഷാ ചിത്രമായിട്ടായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദിവിശേഷിനൊപ്പം ചേര്‍ന്ന് സംവിധായകന് വിനയ് കുമാര്‍ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.
നേരത്തെ സൽമാൻ ഖാനും കത്രീന കൈഫിനുമൊപ്പം ‘ടൈഗർ 3’യിൽ ഇമ്രാൻ ഹാഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു. നെഗറ്റീവ് റേളിലെത്തിയ താരം ശ്രദ്ധനേടിയിരുന്നു. കരൺ ജോഹർ നിർമ്മാണ പങ്കാളിയാകുന്ന ‘ഷോടൈം’ എന്ന വെബ് സീരീസിലും ഹാഷ്മി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
20004 ളിൽ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡില്‍ നടനായി ഇമ്രാൻ ഹാഷ്മിയുടെ അരങ്ങേറ്റം. നിരവധി ആരാധകരാണ് നടനുള്ളത്. റൊമാന്റിക് ഹോട്ട് സീനുകൾ അനായാസമായി കൈകാര്യം ചെയ്യുന്ന നടന് ‘സീരിയല്‍ കിസ്സര്‍’ എന്നൊരു വിളിപ്പേരും ബോളിവുഡിൽ ഉണ്ട് . അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാൻ ഹാഷ്മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ബോളിവുഡ് കഥാപാത്രങ്ങളെ നടൻ എന്നും അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ബോളിവുഡില്‍ നിരവധി ഹിറ്റ് പാട്ടുകളിലൂടെയും നടൻ ശ്രദ്ധായകര്‍ഷിച്ചിരുന്നു. 2015-ൽ അർമാൻ മാലിക്കിന്റെയും അമാൽ മാലിക്കിന്റെയും ‘മെയിൻ റഹൂൻ യാ നാ രഹൂൻ’ എന്ന സംഗീത വീഡിയോയിൽ ഇമ്രാൻ ഹാഷ്മി അഭിനയിചിരുന്നു. ‘ഇഷ്ഖ് നഹി കര്തേ’ എന്ന ഗാനമാണ് ഇമ്രാൻ ഹാഷ്മിയുടേതായി പുറത്തുവിട്ടതും മികച്ച ഹിറ്റായി മാറി .











