മോഹൻലാൽ ആരാധകർക്ക് ലേശം നിരാശ! പ​ക്ഷേ പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്, സർപ്രൈസ് നായകൻ

മോഹൻലാൽ നായകനായ നേര് എന്ന് വമ്പൻ ഹിറ്റിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഫഹദ് നായകൻ. നേരിന് തിരക്കഥ ഒരുക്കിയ ശാന്തി മായാ​ദേവി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടിയും കഥയൊരുക്കുന്നത്. ഈ ഫോർ എന്റർടെയ്ൻമെൻസ് ആണ് നിർമാണം. ഹിറ്റുകളുടെ സംവിധായകനായ ജീത്തും ഫഹദും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ആയിരുന്നു നേര്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം 100 കോടി ബിസിനസും നേടി വമ്പൻ വിജയമായി മാറിയിരുന്നു. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം റാം വീണ്ടും നീളുമെന്നാണ് പുതിയ പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്. റാമിൻറെ രചന നിർവഹിച്ചിരിക്കുന്നതും ജീത്തു തന്നെയാണ്.

ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാർ, ആദിൽ ഹുസൈൻ, വിനയ് ഫോർട്ട്, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. തൻറെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം നിർമ്മിക്കുന്നതെന്ന് അടുത്തിടെയാണ് ജീത്തു അറിയിച്ചത്. റാമിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്നും ദൃശ്യം ഒരുക്കിയ സംവിധായകൻ പറഞ്ഞിരുന്നു.