
ബോളിവുഡിലെ പ്രേഷകരുടെ ഇഷ്ട്ട നടനാണ് ഷാരൂഖാൻ, പിതാവ് സൂപ്പര്‍താരമായി സിനിമയില്‍ വാഴുമ്പോള്‍ മകന്‍ സംവിധാനത്തില്‍ ചുവടുറപ്പിക്കുകയാണ് ഇപ്പോൾ. എന്നാൽ കഴിഞ്ഞദിവസം മകളുടെ വസ്ത്രം ശരിയാക്കി കൊടുക്കുന്ന നടന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടിയത്. സഹോദരന്റെ സിനിമയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും പ്രധാന ആകര്‍ഷണം താരപുത്രിയായിരുന്നു. വളരെ സിംപിളായി പാന്റും ടോപ്പുമായിരുന്നു സുഹാനയുടെ വേഷം.എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മകളുടെ വസ്ത്രം ശരിയാക്കി കൊടുക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോക്ക് ആണ് വിമർശനം ഉണ്ടായിരിക്കുന്നത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സുഹാനയുടെ വയറിനോട് ചേര്‍ന്ന് വസ്ത്രം നീങ്ങി പോയപ്പോള്‍ ഷാരൂഖ് മകളെ അടുത്തേക്ക് വിളിക്കുകയും എന്നിട്ട് വസ്ത്രം റെഡിയാക്കി കൊടുക്കുകയുമായിരുന്നു. സ്വന്തം മകളെ സംരക്ഷിക്കുന്ന പിതാവ് എന്നും, കുടുംബത്തിനെ ഇത്രയുംചേര്‍ത്ത് നിര്‍ത്തിയ സൂപ്പര്‍ താരമെന്നുമൊക്കെ പറഞ്ഞ് ഷാരൂഖിനെ പ്രശംസിച്ച് കൊണ്ടാണ് ഈ വീഡിയോക്ക് താഴെ ചിലർ എത്തിയിരുന്നത്, എന്നാൽ ചിലർ ഇതിനെതിരെ വിമർശിക്കുകയും ചെയ്യ്തിരുന്നു.
മകളുടെ വസ്ത്രം ശരിയാക്കിയത് ആണെങ്കിലും ഇങ്ങനെ ചെയ്യുന്നത് വിചിത്രമായി പോയി. ഒന്നുകില്‍ മകളോട് വസ്ത്രം മാറിയാണ് കിടക്കുന്നത് അത് ശരിയാക്കാന്‍ പറയാമായിരുന്നു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ പിതാക്കന്മാര്‍ കുറച്ച് അതിരുകള്‍ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ഇവിടെ ഷാരൂഖ് ഖാന്‍ മകളുടെ ശരീരത്ത് സ്പര്‍ശിക്കുന്നതിനെയാണ് ചിലര്‍ കുറ്റമായി എടുത്ത് കാണിച്ചത്. എന്നാല്‍ ഒരു അമ്മ ചെയ്യുന്നത് പോലെ തന്നെയുള്ള കാര്യമാണ് പിതാവെന്ന നിലയില്‍ ഷാരൂഖ് ചെയ്തത് എന്നും ചിലർ പറയുന്നുണ്ട്.











