
കീര്‍ത്തി സുരേഷിന്റെ കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആയിരുന്നു നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ റിലീസ്. കല്യാണം കഴിഞ്ഞ് മധുവിധുവിന് പോലും പോകാതെ താരം സിനിമയുടെ പ്രമോഷന് വേണ്ടി ഓടിയെത്തി. അന്ന് നടിയുടെ വസ്ത്രത്തിനൊപ്പം മഞ്ഞ താലി ചരടും അണിഞ്ഞ് വന്ന നടിയുടെ ലുക്കും വൈറലായിരുന്നു. ഏത് വസ്ത്രം ധരിച്ചാലും അതിനൊപ്പം മഞ്ഞ താലി ചരടുണ്ടാവും. കീര്‍ത്തിയുടെ താലി ഭക്തിയെ പ്രശംസിച്ച് ആരാധകരെത്തി.

അതേ സമയം താലി ഷോക്കേസ് ചെയ്യുന്നത് കീര്‍ത്തിയുടെ പബ്ലിസിറ്റ സ്റ്റണ്ട് ആണെന്നും സിനിമ പ്രമോഷനാണെന്നും വിമര്‍ശനമുണ്ടായിരുന്നു. വിശ്വാസ പ്രകാരം താലി അങ്ങനെ അഴിച്ചു മാറ്റാന്‍ കഴിയില്ല, അതിന് വേണ്ടി ആചാര പൂര്‍വ്വ ഒരു ചടങ്ങ് നടത്തണം. താലിമാറ്റ ചടങ്ങിന് വേണ്ടി ദിവസം കണ്ടത് ജനുവരി അവസാനത്തേക്കാണ്. അങ്ങനെ താലി ചരടില്‍ നിന്ന് സ്വര്‍മ ചെയിനിലേക്ക് മാറ്റിയാല്‍ സാരമില്ല എന്നാണ് നടി പറഞ്ഞത്.
അത്രയധികം താലി ഭക്തി ഉണ്ടായിട്ട് ഇപ്പോള്‍ എന്താണ് താലി ധരിക്കാത്തത് എന്നാണ് ആളുകളുടെ ചോദ്യം. നിലവില്‍ അക്ക എന്ന പുതിയ വെബീ സീരീസിന്റെ തിരക്കിലാണ് കീര്‍ത്തി സുരേഷ്. ഓഫ് വൈറ്റ് സാരിയില്‍ അതി സുന്ദരിയായി സീരീസിന്റെ ടീസര്‍ ലോഞ്ചിന് എത്തിയ ചിത്രങ്ങളെല്ലാം കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലൊന്നും ചരടിലോ സ്വര്‍ണ ചെയിനിലോ ഉള്ള താലി കണ്ടില്ല. ഇപ്പോൾ കീര്‍ത്തി ധരിച്ചിരിയ്ക്കുന്ന ചെയ്‌നിന് പിന്നിലും പ്രമോഷന്‍ തന്ത്രമാണെന്ന് ആളുകള്‍ കണ്ടെത്തുന്നു.












