ഖാലിദ് റഹ്‌മാന്റെ പടം, നൂറ് കോടി സംവിധായകന്റെ രണ്ട് പടങ്ങള്‍, ഇതിലെല്ലാം നായകനാവുന്നത് ഒരു പാരമ്പര്യവും പേറാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ് വന്ന പയ്യനാണ്!!!

ചുരുങ്ങിയ കാലം കൊണ്ട് ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് നസ്ലിന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സഹതാരമായെത്തി പിന്നീട് നസ്ലിന്‍ നടന്നുകയറിയത് നായകനായിട്ടാണ്. പൊടിമീശക്കാരനായ ഈ പയ്യന്‍ ഇതെന്ത് കാണിക്കാന്‍ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ അകൃത്രിമമായ അഭിനയശൈലി കൊണ്ട് താരം കൗമാരക്കാരുടെയും യുവാക്കളുടെയും മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സ് കീഴടക്കി. ഇപ്പോഴിതാ പ്രേമലുവിലൂടെ തെന്നിന്ത്യയെയൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ് നസ്ലിനെ. പ്രേമലുവിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ നസ്ലിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഷഫീഖ് വടക്കേതില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേമായിരിക്കുകയാണ്. മോളിവുഡിലെ ഏറ്റവും മികച്ച ലൈനപ്പുകളിലൊന്ന് ഒരു പാരമ്പര്യവും പേറാത്ത പയ്യന്റ പേരിലാണ് – കഴിവുണ്ടോ.. സംവിധായകനും ടീമിനും അവരുടെ ചിത്രത്തിലേക്ക് നിങ്ങള്‍ പെര്‍ഫക്ഷനാണോ നിങ്ങള്‍ക്കിവിടെ നടനാകാം.. താരമാകാം.. ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവും കുറവ് നെപ്പോട്ടിസം ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മുടെ ഇവിടെയാവും,

നെസ്ലന്റെ വരും ചിത്രങ്ങളുടെ ലൈനപ് കൂടെ.. അതിനെ സാധൂകരിക്കുന്നതാണ്, ഇന്നത്തെ മോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രോമിസിങ്ങ് ആയിട്ടുള്ള ഇവിടുത്തെ ഏതൊരു സൂപ്പര്‍ താരവും ആരാധകരും തങ്ങളുടെ താരത്തിനൊപ്പം പേര് പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഖാലിദ് റഹ്‌മാന്റെ പടം, യൂത്തിനിടയില്‍ ഫാന്‍ ബേസ് സൃഷ്ഠിച്ച നൂറ് കോടി സംവിധായകന്റെ രണ്ട് പടങ്ങള്‍, ഇപ്പോള്‍ ദേ മോളിവുഡിന്റെ സിനിമാ കാഴ്ച്ചയില്‍ വിപ്ലവം എന്ന വാക്കിനാല്‍ വിശേഷിപ്പിക്കാവുന്ന പടം പിടിച്ച അഭിനവിന്റെ ചിത്രം..

ഇതിലെല്ലാം നായകനാകുന്നത് ഒരു പാരമ്പര്യവും പേറാതെ സെറ്റുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ് വന്ന് ഓഡിഷനിലൂടെ സിനിമയിലെത്തി മാറ്റ് കൂട്ടി പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത ഒരു പയ്യനാണ്. ഒരു സിനിമാപ്രേമി എന്ന നിലയില്‍ എല്ലാ ചിത്രവും കാത്തിരിപ്പ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവ എന്നാണ് ഷെഫീഖ് പറയുന്നത്.