
ജാസ്മിൻ തന്റെ കാമുകി ആയിരുന്നുവെങ്കിൽ ഇഷ്ടപെട്ടില്ലായിരുന്നുവെന്നു മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാൻ. അതായത് ഒരു കാമുകൻ അല്ലെങ്കിൽ ഭർത്താവ് എന്ന നിലയിൽ തനിക്ക് ജാസ്മിന്റെ ലവ് സ്ട്രാറ്റജി ഇഷ്ടപ്പെടില്ലായിരുന്നുവെന്ന് പറയുകയാണ് ഫിറോസ് ഖാൻ. അതേസമയം ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഏറ്റവും നന്നായി ഗെയിം കളിച്ചത് ജാസ്മിനാണെന്നും ഫിറോസ് ഖാന് പറയുന്നുണ്ട്. സാബുവും ശ്വേതയും അതിഥികളായി എത്തിയ ഹോട്ടല്‍ ടാസ്കില് എന്ത് മനോഹരമായിട്ടാണ് ജാസ്മിൻ റോബോട്ടായി അഭിനയിച്ചത്. ആ സമയത്ത് കിച്ചണില്‍ വെച്ച് റസ്മിനെ വിളിക്കുമ്പോള്‍ റെസ്മിൻ ജാസ്മിനോട് മോശമായി പെരുമാറുന്നത് എല്ലാവരും കണ്ടതാണ്. എന്നിട്ടും ജാസ്മിന് ക്യാരക്ടർ വിടാതെ നില്ക്കുന്നു. അത് ചെറിയൊരു കാര്യം അല്ല, അത് അഭിനയവും അല്ലെന്നും ഫിറോസ് ഖാൻ ചൂടിക്കാണിക്കുന്നു . പിന്നെയാണ് ജാസ്മിന്റെയും ഗബ്രിയുടെയും കോംബോയെപ്പറ്റി ഫിറോസ്സംസാരിക്കുന്നത് . ഒരു കാമുകന്, ഒരു ഭർത്താവ് എന്ന നിലയില്‍ ജാസ്മിന്റെ ലവ് സ്ട്രാറ്റജി തനിക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ ഇവിടെ താനൊരു കാഴ്ച്ചക്കാരനാണ്.

ജാസ്മിന് തന്റെ കാമുകിയോ? അല്ലെങ്കിൽ നാളെ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണോ ആയിരുന്നെങ്കില്‍ താൻ ഇഷ്ടപ്പെടില്ലെന്നും ഫിറോസ് ഖാന് വ്യക്തമാകുന്നു . ഒരു പക്ഷെ ജാസ്മിന് ആദ്യമേ ഈ വൃത്തികെട്ട ലവ് സ്ട്രാറ്റജി ഉപേക്ഷിച്ചിരുന്നെങ്കില്‍ ജാസ്മിന് മികച്ച ഗെയിമറാകാമായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഇപ്രാവശ്യത്തെ ഒരു മത്സരാർത്ഥിയും അത്ര മികച്ചതാണെന്ന് പറയാന്‍ സാധിക്കില്ല. എന്നും ഫിറോസ് ഖാൻ പറയുന്നുണ്ട്. ഒരു ഓൺലൈൻ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ് ഖാൻ. വോട്ടിങ്ങില്‍ വിശ്വസിച്ചോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യം നോക്കിയോ അല്ല താൻ സംസാരിക്കുന്നത്. ഒരു ഷോ കണ്ടതിന്റേയും തന്റെ വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. ഉറപ്പായിട്ടും ഈ സീസണിലെ കപ്പ് അർഹിച്ചിരുന്നത് ജാസ്മിനായിരുന്നു. അത് താൻ എവിടേയും പറയും. ജാസ്മിന്റെ നെഗറ്റീവുകള്‍ ബിഗ് ബോസുകാർക്ക് കാണിക്കാതിരിക്കാമിയിരുന്നല്ലോ? അവർ വേറെ എന്തൊക്കെ ആക്ട് അവിടെ ചെയ്തിട്ടുണ്ട്. ജാസ്മിനെന്ന വ്യക്തിയെ വെച്ചുകൊണ്ടാണ് അവർ ബിസിനസ് നടത്തി വന്നത്.

ജാസ്മിനെ വെച്ച് തന്നെയായിരുന്നു ഇത്തവണത്തെ ബിസിനസ്. മറിച്ച് മറ്റൊരാളെ, അതായത് കുറച്ച് കുറച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ നല്ല വ്യക്തിയായി കാണിച്ച് അവർക്ക് കൊണ്ടുപോയി കപ്പ് കൊടുക്കുക എന്ന് പറയുന്നത് തെറ്റ് തന്നെയാണ് എന്നും ഫിറോസ് പറയുന്നു. ജാസ്മിനുമായി വ്യക്തിപരമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് താൻ ഇനി ജാസ്മിനുമായി സംസാരിക്കുമെന്നോ കാണുമെന്നോ അറിയില്ല. ജിന്റോയുമായും അങ്ങനെ തന്നെ. ഇവരൊന്നും തന്റെ ആരും അല്ല. താൻ സംസാരിക്കുന്നത് ആ ഗെയിം എന്താണെന്ന് അറിയാവുന്നതുകൊണ്ടും, ഗെയിം എന്താണെന്ന് മനസ്സിലാക്കിയതുകൊണ്ടുമാണെന്നും ഫിറോസ് പറയുന്നു. തന്റെ സീസണില്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സ്വീകാര്യതയാണ് തനിക്ക് ലഭിച്ചത് എന്നും അതുകൊണ്ട് തന്നെ തനിക്ക് കപ്പ് കിട്ടാത്തതിന്റെ ഫ്രസ്ട്രേഷനാണ് എന്ന് പറയുന്നതില്‍ അർത്ഥമില്ല എന്നുമാണ് ഫിറോസ് ഖാൻ പറയുന്നത്. ഏറ്റവും കൂടുതല്‍ വോട്ടില്‍ നില്‍ക്കുമ്പോഴാണ് താൻ ഷോയിൽ നിന്നും പുറത്താകുന്നത്.

അതായത് അവിടെ നില്ക്കുന്ന മത്സരാർത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ത്ന്റെ വോട്ട് നില. എന്തുകൊണ്ട് തന്നെ ഔട്ടാക്കിയെന്നാണ് ജനങ്ങള്‍ അന്ന് മൊത്തം ചോദിച്ചത്. താനും അത് ചോദിക്കുന്നു. പക്ഷെ ഒരിക്കല്‍ പോലും താൻ തനിക്ക് വേണ്ടി വാദിച്ചിട്ടില്ല. പുറത്താക്കുന്ന എപ്പിസോഡ് കണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കാര്യം മനസ്സിലാകുമെന്നും ഫിറോസ് പറയുന്നു. തന്നെക്കൊണ്ട് ഒരു വാക്ക് പോലും അവർ പറയിട്ടില്ല. കോടതിയിലാണെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരോട് പോലും എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കും. തന്നോട് അത് പോലും ചോദിച്ചില്ല. കാരണം താൻ വാ തുറന്നാല്‍ അവിടുത്തെ ഗെയിമൊക്കെ വിളിച്ച് പറയുമായിരുന്നുവെന്നും ഫിറോസ് ഖാന് വിളിച്ച് പറയുന്നു.











