Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Wednesday, June 24, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Film News
  • Film News

വിനീത് ശ്രീനിവാസന്റെ ഈ പ്രവൃത്തിക്ക് പിന്തുണ അറിയിച്ച് ഗായകൻ ജി വേണുഗോപാൽ !!

By
Rahul
-
Wednesday, 19th January 2022, 1:18 pm IST
Facebook
Twitter
WhatsApp
Telegram
Copy URL

    മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ, മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടനവധി സൂപ്പർ ഹിറ്റുകൾക്ക് ശബ്ദം നൽകിയ വ്യക്തി കൂടിയാണ് ജി വേണുഗോപാൽ. ഇദ്ദേഹത്തിന്റെ ശബ്ദ മാധുര്യം ഓരോ സംഗീതാസ്വാതനും എന്നും പ്രിയപ്പെട്ടത് തന്നെയാണ്.ഇപ്പോൾ ജി വേണുഗോപാൽ പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം : ഒരു സന്തോഷ വാർത്ത നിങ്ങളുമായ് പങ്ക് വയ്ക്കട്ടെ. 17th ജനുവരി റിലീസ് ആയ വിനീത് ശ്രീനിവാസൻ്റെ “ഹൃദയം ” എന്ന സിനിമയുടെ audio cassettes ൽ ( അതേ, സിനിമയിലെ 15 ഗാനങ്ങൾ limited edition cassettes ആയിറങ്ങുന്നു) മകൻ അരവിന്ദ് രണ്ട് ഗാനങ്ങൾ പാടുക മാത്രമല്ല, ആദ്യവസാനം വിനീതിൻ്റെ Assistant Director ആയി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. സിനിമയും സംവിധാനവുമായിരുന്നു അവൻ ഐച്ഛികമായെടുത്ത് പഠിച്ച വിഷയങ്ങൾ. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ അഞ്ജലി മേനോൻ്റെ “കൂടെ ” യിൽ DA (Direct Assistant) ആയി ചേരുകയായിരുന്നു. സിനിമയുടെ പിന്നണിയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എനിക്ക്, സിനിമാ സംവിധാനം എന്നൊക്കെ പറയുന്നത് അതിസാഹസികമായ ഒരു പ്രവൃത്തിയായിട്ടാണ് തോന്നിയിട്ടുള്ളത്.

    അവൻ പറഞ്ഞ് കേട്ട സിനിമയുടെ കാതലായ വശങ്ങൾ, ആസ്വാദന തലങ്ങൾ, ഇതൊക്കെ എന്നെയും ശരാശരിക്ക് മേലുള്ള ഒരു സിനിമാ പ്രേക്ഷകനാക്കി മാറ്റിക്കാണാം! അവനോടൊപ്പം സിനിമ കാണാൻ വലിയ ഇഷ്ടമാണ്. എൻ്റെ ഇടയ്ക്കിടയ്ക്കുള്ള ചോദ്യങ്ങൾക്ക് അവൻ സമയമെടുത്ത് ഉത്തരം തരുമ്പോൾ, എനിക്കെൻ്റെ അഛനോടും, അഛന് തിരിച്ചും, ഇത്തരത്തിലുള്ള ഒരു ക്ഷമയും സൗഹൃദവുമുണ്ടായിട്ടില്ലല്ലോ എന്ന് നിരാശയോടെ ഓർക്കും. “ഹൃദയ “ത്തിൽ ആദ്യാവസാനം വരുന്ന “നഗുമോ” എന്ന ശാസ്ത്രീയ കീർത്തനമാണ് അരവിന്ദ് രണ്ട് സിറ്റുവേഷനുകളിൽ രണ്ട് രീതിയിൽ പാടിയിട്ടുള്ളത്. പാട്ട് അവൻ പഠിച്ചിട്ടില്ല. അത് ഫ്രീ ആയി ഞങ്ങളുടെ പറവൂർ താഴത്ത് വീട്ടിൽ നിന്ന് കിട്ടിയതാണ്. ഈ കീർത്തനം സിനിമയിൽ ഒരു contemporary light format ലാണ് അവതരിപ്പിച്ചിരിക്കുന്നത്. എൻ്റെ അമ്മയുൾപ്പെടെയുള്ള കർശന ശാസ്ത്രീയ സംഗീത ചിട്ടയും ബോധവും ഉള്ളവർ ഇതിഷ്ടപ്പെട്ടോളണം എന്നില്ല. അവൻ്റെ സംഗീതത്തിലെ തെറ്റുകുറ്റങ്ങൾ നിങ്ങൾ പൊറുക്കുമെന്നാണ് പ്രതീക്ഷ.

    ധൈര്യത്തോടെ പതിനഞ്ച് പാട്ടുകൾ ഇക്കാലത്ത് ഒരു സിനിമയിൽ അവതരിപ്പിച്ച വിനീതിന് വിജയാശംസകൾ. ഹിഷാം എന്ന പുതിയ സംഗീത സംവിധായകൻ്റെ ഉദയമാണ് ” ഹൃദയ “ത്തിലൂടെ. Hip/ hop /Pop/ blues/ ghazal /karnatic /നാടൻ ശീലുകൾ തുടങ്ങി ഹിഷാം ഇതിൽ സ്പർശിക്കാത്ത genres ഇല്ലെന്ന് പറയാം. ഞങ്ങളുടെയൊക്കെ തുടക്കകാലത്തെ കാസററ് എന്ന ഒരു ഫോർമാറ്റ് പല മധുര സംഗീത സ്മരണകളും തിരിച്ച് കൊണ്ടു വരികയാണ്.

    • TAGS
    • G Venugopal
    • G Venugopal facebook post
    • vineeth sreenivasan
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Rahul

      RELATED NEWSMORE FROM AUTHOR

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

      പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!

      മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

      റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ

      നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

      ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

      മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

      ‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

      തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

      അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

      വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

      b4blaze google news icon
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!
      • മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • റോഷൻ മാത്യുവിന്റെ ‘ഉയിർ’ ടീസർ പുറത്തിറങ്ങി; ദുരൂഹ കേസിന്റെ ചുരുളഴിക്കാൻ യുവ പോലീസ് ഓഫീസർ
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal