ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ •

ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള!! അച്ഛനായ ദിനത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ജി വേണുഗോപാല്‍

ലേഖകൻ: Anu പ്രസിദ്ധീകരിച്ചത്: 18 Nov, 2022 02:20 PM
FacebookXWhatsAppLinkedIn
ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള!! അച്ഛനായ ദിനത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ജി വേണുഗോപാല്‍

മകന്‍ അരവിന്ദ് ജനിച്ച ദിവസത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ഗായകന്‍ ജി.വേണുഗോപാല്‍. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള എന്നുപറഞ്ഞാണ് വേണുഗോപാലിന്റെ മനംനിറയ്ക്കുന്ന കുറിപ്പ്. 31 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗായിക സുജാത മോഹനൊപ്പം എറണാകുളത്ത് ഗാനമേള അവതരിപ്പിക്കുന്നതിനിടെയാണ് താന്‍ അച്ഛനായതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്നത്തെ ഗാനമേളയുടെ ഓര്‍മചിത്രവും പങ്കുവച്ചാണ് വേണുഗോപാലിന്റെ കുറിപ്പ്.

ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ടെന്നു പറഞ്ഞാണ് കുറിപ്പ്. സെപ്റ്റംബര്‍ 28,1991, സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടി നടത്തുകയാണ്. അതേദിവസം രശ്മി പാലക്കാട് ആശുപത്രിയില്‍ അഡ്മിറ്റഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിലാണ്.

ഞാന്‍ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളില്‍ പാടുകയാണ്. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്ക് അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഫോണ്‍ വരുന്നു, ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്നറിയിച്ചു. (മൊബൈലുകള്‍ക്കു മുന്‍പ്), ഉടന്‍ സ്റ്റേജില്‍ അനൗണ്‍സ്മെന്റും എത്തി. ചറപറാ റിക്വസ്റ്ററ്റുകള്‍ വരുന്നു, ‘രാരീരാരീരം’ എന്ന ഗാനം പാടുവാന്‍. അങ്ങനെ ഒരു താരാട്ടു പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.

തൊട്ടടുത്ത ദിവസം, സെപ്റ്റംബര്‍ 29/1991ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയും ഗാനമേളയുണ്ടായിരുന്നു. (താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകന്‍ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ പാലക്കാട് ആശുപത്രിയിലെത്തിയത്. അപ്പോള്‍ രശ്മിയുടെ മുഖത്ത് നിരാശയും അമര്‍ഷവും കലര്‍ന്നൊരു നോട്ടം!

നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാല്‍മണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു തന്നു.

സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ലെന്നും ഗായകന്‍ പറയുന്നു. ഒരു കാര്യം തീര്‍ച്ച. പൂര്‍ണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാര്‍ഡിനോ അതിന് പകരമാകാനാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മകന്റെ പിറവിയെക്കുറിച്ചുള്ള വേണുഗോപാലിന്റെ മനംനിറക്കുന്ന കുറിപ്പ് ഇതിനകം സോഷ്യല്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനെ പോലത്തന്നെ മകന്‍
അരവിന്ദ് വേണുഗോപാലും സംഗീതരംഗത്ത് സജീവമാണ്.

  • Aravind Venugopal
  • G Venugopal
  • G Venugopal facebook post

ലേഖകനെക്കുറിച്ച്

Anu

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ധനുഷിന്റെ മകനൊപ്പം അഭിനയിക്കണം; പ്രീ റിലീസ് വേദിയിൽ മമ്മൂട്ടിയുടെ തഗ് മറുപടി

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ദിലീപിന്റെ ‘ബാന്ദ്ര’ നവംബർ 13 മുതൽ മലയാളം ZEE5ഇൽ സ്ട്രീമിംഗ് ആരംഭിക്കും.

ഏറ്റവും പുതിയത്

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

ബോക്സ് ഓഫീസിൽ രാമായണയുടെ ഇതിഹാസ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കി ചിത്രം!

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷത്തിന് മാസ് ടച്ച്! മമ്മൂട്ടിയുടെ ‘മേള’ സ്പെഷ്യൽ പോസ്റ്റർ പുറത്ത്; 2027ൽ തിയേറ്ററുകളിലേക്ക്

‘നിന്റെ കവിളത്ത് അടി കിട്ടും’; നോബിയെ കളിയാക്കി മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ

‘നിന്റെ കവിളത്ത് അടി കിട്ടും’; നോബിയെ കളിയാക്കി മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

‘ഉമ്മ പെട്ടെന്ന് ക്ഷമിച്ച് തരുന്നയാളല്ല, ഇനി എന്ത് ചെയ്യും’; പൊട്ടിക്കരഞ്ഞ് നേഹ, എല്ലാം ത്യജിക്കാൻ തയ്യാറായി താഷി

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd