ഗോകുൽ സുരേഷ് നായകനാകുന്ന അമ്പലമുക്കിലെ വിശേഷങ്ങള്‍ തിയറ്ററിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ജയറാം കൈലാസ് സംവിധാനം  നിർവഹിക്കുന്ന ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’. ഡിസംബർ 5 ന് തിയേറ്ററുകളിലേക്കെത്തും.ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് (അഡീഷണൽ ഗാനം :അരുൾ ദേവ്) എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, നോബി മാര്‍ക്കോസ്, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.