
ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് ഗോപി സുന്ദർ നിയമനടപടികളിലേക്ക് കടന്നിട്ടുള്ളത്. തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ ഇട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ എത്തിയത് ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഷെയർ ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയുമായി ഗോപി സുന്ദർ സൈബർ പൊലീസിനെ സമീപിച്ചത്.











